സോണി ബിബിസി എര്‍ത്ത് ഇന്ത്യയില്‍, മാര്‍ച്ച് ആറുമുതല്‍ സംപ്രേഷണം
ഈ മാസം ആറു മുതല്‍ സോണി ബിബിസി എര്‍ത്ത് ഇന്ത്യയില്‍
സോണി ബിബിസി എര്‍ത്ത് ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെയും (എസ്പിഎന്‍) ബിബിസി വേള്‍ഡ്‌വൈഡിന്റെയും സംയുക്ത സംരംഭമായ എംഎസ്എം വേള്‍ഡ്‌വൈഡ് ഫാക്ച്വല്‍ മീഡിയയാണ് പ്രീമിയം വിനോദ ചാനലായ സോണി ബിബിസി എര്‍ത്ത് അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം കരീന കപൂര്‍ സോണി ബിബിസി എര്‍ത്തിന്റെ 'ഫീല്‍ അലൈവ്' ബ്രന്‍ഡ് അംബാസഡറാണ്.
ഇന്ത്യയിലുടനീളമുള്ള എസ്പിഎന്നിന്റെ 500 ദശലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് ബാഫ്റ്റ അവാര്‍ഡ് ജേതാവും ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രപണ്ഡിതനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ബാക്ക്ഷാല്‍, ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബെന്‍ ഫോഗ്ല്‍, പുരസ്‌കാരജേതാവായ ശാസ്ത്ര പത്രപ്രവര്‍ത്തകന്‍ ഡോ. മൈക്കല്‍ മോസ്‌ലി, അവതാരകനും ചലച്ചിത്രകാരനുമായ ഗോര്‍ഡണ്‍ ബ്യുക്കാനന്‍ തുടങ്ങിയവരടക്കമുള്ള മറ്റു പ്രമുഖ ബിബിസി താരങ്ങളെയും ചാനല്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കും.