Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിയന്‍ ബജറ്റ് 2018: ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകും

യൂണിയന്‍ ബജറ്റ് 2018: ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകും
ന്യൂഡല്‍ഹി , വ്യാഴം, 1 ഫെബ്രുവരി 2018 (11:22 IST)
ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 ശതമാനം വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്‌റ്റ്‌ലി.
 
കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. അടിസ്ഥാന വികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ദ്ധിക്കും. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും - ധനമന്ത്രി വ്യക്തമാക്കി. 
 
പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കും. വയോജനക്ഷേമവും അടിസ്ഥാനവികസനവും ലക്‍ഷ്യങ്ങളാണ്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വളര്‍ച്ചയ്ക്ക് വഴിതുറന്നു. രാജ്യം അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂണിയന്‍ ബജറ്റ് 2018: കർഷകരുടെ വരുമാനം ഇരട്ടിയാക്കും