യൂണിയന്‍ ബജറ്റ് 2018: കാർഷിക വിപണിക‌ൾക്കായി 2000 കോടി

പൊതുബജറ്റ്; കർഷകർക്ക് ആശ്വസിക്കാം

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (11:28 IST)
രാജ്യത്തെ കാർഷികോത്പാദനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയിൽ. 2000 കോടിയാണ് രാജ്യത്തെ കാർഷിക വിപണികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 
 
കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുന്നത് സർക്കാരിന്റെ ലക്ഷ്യം. കാർഷിക വിപണികൾക്കായി 2000 കോടി. റെക്കോർഡ് ഭക്ഷ്യോൽപാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു നൽകാൻ നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു. 
 
കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
 
അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് രാവിലെ 11നു ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്

ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

അടുത്ത ലേഖനം
Show comments