Webdunia - Bharat's app for daily news and videos

Install App

യൂണിയന്‍ ബജറ്റ് 2018: പതിവ് തെറ്റിച്ച് ജയ്റ്റ്‌ലി

പതിവിന് വിപരീതമായി ജയ്റ്റ്ലി

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (12:22 IST)
രാജ്യം ആകാംഷയോടെ കാത്തിരുന്ന ബജറ്റ് അവതരണത്തിന് തുടക്കമായി. എന്നാൽ, പതിവിന് വിപരീതമായി ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകിയാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ബജറ്റ് അവതരണം നടത്തിയത്. ബജറ്റ് അവതരണത്തിൽ എല്ലാ പ്രാവശ്യവും ഇംഗ്ലിഷിന് ആയിരുന്നു ജയ്റ്റ്ലി കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. 
 
എന്നാൽ, ഈ പതിവാണ് ജയ്റ്റ്ലി തെറ്റിച്ചത്. പതിവിന് വിപരീതമായി ഹിന്ദിക്കും പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതായിരുന്നു ബജറ്റ് അവതരണം. അജയ്റ്റ്‍ലിയുടെ മുൻഗാമികളിൽ അധികം പേരും ബജറ്റ് അവതരണത്തിന് ഇംഗ്ലിഷിനെയാണ് കൂട്ടു പിടിച്ചിരുന്നത്.
 
അതേസയം, മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി രുപ ബജറ്റിൽ വകയിരുത്തി. രണ്ട് കോടി ശുചിമുറികൾ കൂടി രാജ്യത്ത് പണിയുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു. കർഷകർക്കുള്ള കിസാൻ കാർഡിന് സമാനമായ പദ്ധതി മൽസ്യബന്ധന രംഗത്തും മൃഗസംരക്ഷണ രംഗത്തും നടപ്പിലാക്കും.
 
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികൾക്ക് രാജ്യത്ത് തുടക്കമാകും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്‌സഭയിൽ അറിയിച്ചു. 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി നടപ്പിലാക്കും. ചികിൽസയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേർക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്.
 
രാജ്യത്തെ നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി എത്തിക്കാൻ സർക്കാർ നടപടികൾ ഉണ്ടാകും. അതോടൊപ്പം, കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി ഉയർത്തി. 
കാർഷികോത്പാദനം വർദ്ധിപ്പിക്കും. 2000 കോടിയാണ് രാജ്യത്തെ കാർഷിക വിപണികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 
 
കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുന്നത് സർക്കാരിന്റെ ലക്ഷ്യം. കാർഷിക വിപണികൾക്കായി 2000 കോടി. റെക്കോർഡ് ഭക്ഷ്യോൽപാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു നൽകാൻ നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു. 
 
കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
 
അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് ലോക്‌സഭയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments