Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍

കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (15:55 IST)
സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ സമ്മിശ്രപ്രതികരണം. ജനപ്രിയ പ്രഖ്യാപനങ്ങൾ നിറഞ്ഞ ബജറ്റിൽ കാർഷിക, ഗ്രാമീണ മേഖലകൾക്കും ആരോഗ്യ രംഗത്തിനുമാണ് ഊന്നൽ. മുതിർന്ന പൗരൻമാർക്കും ബജറ്റിൽ പ്രത്യേക കരുതലുണ്ട്.

അതേസമയം, സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കർഷകനും ബിസിനസുകാരനും ഒരു പോലെ ഗുണംചെയ്യുന്ന ബജറ്റാണിതെന്നും കർഷക വരുമാനം വർധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തില്‍

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിനും 50,000 വരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും നികുതിയില്.
മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും.
കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി.
നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,9000 ആക്കി.
ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല.
അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 3.3% ശതമാനമാക്കും.
24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും.
ബിറ്റ്കോയിന്‍ അടക്കം എല്ലാ ക്രിപ്റ്റോ കറന്‍സികള്‍ക്കും വിലക്ക്.
എംപിമാരുടെ ശമ്പളം എല്ലാ അഞ്ചുവര്‍ഷവും പുതുക്കി നിശ്ചയിക്കും.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കും.
2020ഓടെ 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം.
ഗ്രാമീണ മേഖലയില്‍ 5 ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍.

സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി.
മുള അധിഷ്ടിത മേഖലകൾക്ക് 1290 കോടി.
അഗ്രിമാര്‍ക്കറ്റ് ഡെവലപ്‌മെന്റിനായി 2000 കോടി.
10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി.
ഗ്രാമവികസനത്തിനായി 14.34 ലക്ഷം കോടി രൂപ.
ടിബി രോഗികൾക്ക് 600 കോടി സഹായം.
ആരോഗ്യകേന്ദ്രങ്ങള്‍ക്കായി 1200 കോടി.
മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി.
നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി.
മുദ്രാ ലോണുകളില്‍ 76 ശതമാനവും സ്ത്രീകള്‍ക്ക്.

600 റെയില്‍വേ സ്റ്റേഷനുകളും, 3600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കും ഈ വര്‍ഷം നവീകരിക്കും.
'ഹവായ് ചെരിപ്പിടുന്നവര്‍ക്കും' വിമാനത്തില്‍ കയറാനുള്ള സാഹചര്യമുണ്ടാക്കും.
സ്മാർട്ട് സിറ്റി പദ്ധതിയില്‍ 99 നഗരങ്ങള്‍ക്ക് 2.04 ലക്ഷം കോടി.
10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും.
ടെക്സ്റ്റൈല്‍ മേഖലക്ക് 7148 കോടി.
പുതിയതായി ജോലി നേടിയവരുടെ ശമ്പളത്തിന്‍റെ 12 ശതമാനം ഇപിഎഫിലേക്ക് മൂന്നു വർഷത്തേക്ക് സർക്കാർ നല്‍കും. ഇപിഎഫില്‍ സർക്കാർ വിഹിതം 8.33 ശതമാനം.

സ്ത്രീകള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ലോണ്‍ നല്‍കുന്നതിനു വേണ്ടി 75,000 കോടി.
റെയില്‍വേ ബജറ്റില്‍ 1.48 കോടി പദ്ധതി ചിലവ്.
5,000-ത്തില്‍ കൂടുതല്‍ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍.
600 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും.
ബെംഗളൂരു മെട്രോ പദ്ധതിയുടെ നടത്തിപ്പിന് 17000 കോടി രൂപ.
എല്ലാ ട്രെയിനുകളിലും സിസി ടിവിയും വൈഫൈയും
രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷമാക്കി. ഉപരാഷ്ട്രപതിക്ക് നാലുലക്ഷം.
10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സൌജന്യ ചികിത്സ.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു.
ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി.
അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഹെല്‍ത്ത് കവറേജ്.
24 സർക്കാർ മെഡിക്കല്‍ കോളേജ്, മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ്.
സ്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോർഡ്.
ആരോഗ്യ ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ക്ക് 1200 കോടി.
വഡോദരയില്‍ റെയില്‍വേ യൂണിവേഴ്സിറ്റി.

ഗ്രാമീണ മാര്‍ക്കറ്റുകള്‍ക്ക് 2000 കോടി.
സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ 75000 കോടി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യ ക്ഷീര മേഖലയിലും നടപ്പാക്കും. 4 കോടി പാവപ്പെട്ടവര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍.
രണ്ടുകോടി ശുചിമുറികള്‍ സ്ഥാപിക്കും.
കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി.
ഗ്രാമീണ മേഖലയിൽ ഉജ്ജല പദ്ധതിയിലൂടെ 8 കോടി ഗ്യാസ് കണക്ഷന്‍.

വിദ്യാഭ്യാസ മേഖലത്ത് 1 ലക്ഷം കോടി നല്‍കും.
ആദിവാസി കുട്ടികള്‍ക്ക് ഏകലവ്യ സ്കൂളുകള്‍.
2022 ഓടെ എല്ലാവർക്കും വീട്, നാഷണല്‍ ലിവ്ലിഹുഡ് മിഷന് 5750 കോടി.
മൊബൈലിലും ടെലിവിഷനും വില ഉയരും.
ഗ്രാമീണ മേഖലയിലെ 8 കോടി സ്ത്രീകള്‍ക്ക് ഉജ്ജ്വല യോജന പ്രകാരം ഫ്രീ ഗ്യാസ് കണക്ഷന്‍.
സ്വച്ഛഭാരത പദ്ധതി പ്രകാരം 6 കോടി കക്കൂസുകള്‍ പണിതു. അടുത്ത വർഷം 2 കോടി കക്കൂസുകള്‍ കൂടി പണിയും.
ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി | 10000 കോടി ഫിഷറീസിനും മൃഗസംരക്ഷണ ഫണ്ടിനും നീക്കിവെച്ചു.

കാർഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടി, കിസാന്‍ ക്രഡിറ്റ് കാർഡ് കൂടുതല്‍ മേഖലയിലേക്ക്.
കാർഷിക വളർച്ചക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി. ഗ്രമീണ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ ശ്രമം തുടരും.
വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും. ഉല്‍പ്പാദന ക്ഷമത വർദ്ധിപ്പിക്കും.
കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാകും.
രാജ്യത്തെ ഉല്‍പാദന രംഗം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി.
സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തില്‍ 7.5 ശതമാനം വളർച്ച.

രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സാന്പത്തിക ശക്തിയാകുമെന്ന് ജെയ്റ്റ്ലി.
കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും.
കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ.
രാജ്യത്തെ കാർഷിക വിപണികൾക്കായി 2000 കോടി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ പ്രത്യേക പദ്ധതി.
എട്ടുകോടി വനിതകള്‍ക്ക് സൌജന്യ പാചകവാതകം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments