Select Your Language

Notifications

webdunia
webdunia
webdunia
webdunia

Budget 2020: ജിഎസ്‌ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു, നിർമല സീതാരാമൻ

Budget 2020: ജിഎസ്‌ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു, നിർമല സീതാരാമൻ

ചിപ്പി പീലിപ്പോസ്

, ശനി, 1 ഫെബ്രുവരി 2020 (11:25 IST)
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരം പാർലമെന്റിൽ തുടങ്ങി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞശേഷമായിരുന്നു ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. 
 
ജിഎസ്‌ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞുവെന്ന് ധനമന്ത്രി. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായി ധനമന്ത്രി. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുമെന്ന് ധനമന്ത്രി പാർലമെന്റിൽ. 
 
ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല. 
 
11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് 2020: മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തുടക്കം, അരുൺ ജെയ്‌റ്റ്‌ലിയുടെ ഓർമ പുതുക്കി നിർമല സീതാരാമൻ