2020 ബജറ്റ്: 2030നുള്ളിൽ 12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും

2025ൽ നാലും കോടിയും 2030ൽ എട്ടുകോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

റെയ്‌നാ തോമസ്
ശനി, 1 ഫെബ്രുവരി 2020 (11:43 IST)
2025ൽ നാലും കോടിയും 2030ൽ എട്ടുകോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കാർഷിക യന്ത്രവത്‌കരണം, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 
 
കേന്ദ്രസർക്കാരിന്റെ കടം 2014ൽ 52.2% ഉണ്ടായിരുന്നത് 2019ൽ 49.7% ശതമാനമായി കുറഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരമൻ. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചു.സബ് കാ സാത്ത് സബ് കാ വികാസ് എന്ന സർക്കാർ മന്ത്രം എല്ലാ പദ്ധതികളുടെയും  സ്വീകാര്യത കൂട്ടിയെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. അതുപോലെ തന്നെ വരുമാന മാർഗങ്ങൾ കൂട്ടുന്നതാണ് 2020ലെ കേന്ദ്ര ബജറ്റെന്ന് അവതരണത്തിൽ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 
 
 
ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായിയെന്നും ധന‌മന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.
 
രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments