Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇളവുകള്‍ക്കായി കെട്ടിട നിര്‍മ്മാതാക്കളും

ഇളവുകള്‍ക്കായി കെട്ടിട നിര്‍മ്മാതാക്കളും
SasiWD
രാജ്യത്തെ അടിസ്ഥാന സൌകര്യങ്ങള്‍ മികച്ച തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന നിര്‍മ്മാണ രംഗത്തെയും റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കമ്പനികളും 2008-ട09 ബജറ്റില്‍ നികുതി ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

കണ്‍സ്‌ട്രക്ഷന്‍ കമ്പനികളുടെ അടിസ്ഥാന സൌകര്യ മേഖലകള്‍ക്കുള്ള വരുമാനത്തില്‍ നേരത്തെ നികുതി ഒഴിവാക്കിയിരുന്നത് കഴിഞ്ഞ വര്‍ഷം പുന:സ്ഥാപിച്ചിരുന്നു. ഇത് പഴയപടിയാക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.

അതുപോലെ തന്നെ അടിസ്ഥാന സൌകര്യ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ വസ്തുക്കള്‍ക്കുമുള്ള നികുതിയില്‍ ഗണ്യമായ ഇളവുകള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന അപൂര്‍വം ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഈയിനത്തില്‍ ചില ഇളവുകള്‍ ലഭിക്കുന്നത്. ഇത് എല്ലാവിധത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബാധകമാക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.

അതുപോലെ തന്നെ അടുത്തിടെയായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് പൊതുവേ മാന്ദ്യമാണ് അനുഭവപ്പെടുന്നത് എന്നത് സത്യമാണ്. ഇതിനു പ്രധാന കാരണം വാണിജ്യ സ്ഥാപനങ്ങളും ബാങ്കുകളും നല്‍കുന്ന വായ്പകളിലുള്ള ഉയര്‍ന്ന പലിശ നിരക്കാണ്. ഈ സ്ഥിതി മാറണമെങ്കില്‍ ഭവന നിര്‍മ്മാണ രംഗത്ത് നല്‍കുന്ന വായ്പകളുടെ ഉയര്‍ന്ന പലിശ മിതമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇവയില്‍ ചിലതൊക്കെ നടപ്പിലാകുമെന്നാണ് നിലവിലെ സൂചനകള്‍ നല്‍കുന്നതും. പൊതുമേഖലയിലെ ഒന്നാം നമ്പര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം തന്നെ വായ്പകള്‍ക്കുള്ള പലിശ നിരക്ക് രണ്ട് പ്രാവശ്യം കുറച്ചു കഴിഞ്ഞു - പ്രത്യേകിച്ച് ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ടവയ്ക്ക്.

Share this Story:

Follow Webdunia malayalam