കാര്‍ഷിക അനുകൂല ജനപ്രിയ ബജറ്റ്
കൃഷിക്ക് 32,000 കോടിയുടെ പാക്കേജ്
ഇത്തവണത്തെ ബജറ്റ് തീര്‍ത്തും ജനപ്രിയ ബജറ്റായിരിക്കും എന്ന് സൂചന. എന്നാല്‍ ഇത് പ്രത്യേകിച്ച് കാര്‍ഷിക സംബന്ധമായ ആശ്വാസത്തിനു വക നല്‍കുന്നതായിരിക്കും എന്നാണു കരുതുന്നത്.
ഇത്തവണത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍ ആര്‍.രാധാകൃഷ്ണ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് 32,000 കോടി രൂപയുടെ കാര്‍ഷിക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്. ഇത് നടപ്പിലാവുകയാണെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക പുനരുദ്ധാരണ പദ്ധതിയാകും ഇത്.
ഫെബ്വുവരി 29 നാണ് ബജറ്റവതരണം നടക്കുക. നിലവില്‍ കര്‍ഷിക രംഗത്തെ വളര്‍ച്ച കേവലം 2.6 ശതമാനം മാത്രമാണ്. കാര്‍ഷിക മേഖലയെ ഈ ദുര്‍ദ്ദശയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ഈ പദ്ധതി നടപ്പാക്കാന്‍ പ്രധാനമായി ഉദേശിക്കുനത്.
പുതിയ പാക്കേജില്‍ കാര്‍ഷിക വായ്പകളുടെ പലിശയില്‍ ഇളവ് നല്‍കുക, ചിലയിനം കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുക, ജലസേചനം, ഉത്പാദന വളര്‍ച്ച, മെച്ചപ്പെട്ട ഉത്പന്ന വില എന്നിവ ഉറപ്പാക്കുക എന്നിവ ഉണ്ടായേക്കും.