Select Your Language

Notifications

webdunia
webdunia
webdunia
webdunia

റയില്‍‌വേവരുമാനം: 65% ചരക്ക് കൂലിയിലൂടെ

റയില്‍‌വേവരുമാനം: 65% ചരക്ക് കൂലിയിലൂടെ
ന്യൂഡല്‍ഹി , ചൊവ്വ, 26 ഫെബ്രുവരി 2008 (17:46 IST)
ഇന്ത്യന്‍ റയില്‍‌വേയുടെ മൊത്തം വരുമാനത്തില്‍ 65 ശതമാനവും ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനമാണ് റയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. ചൊവ്വാഴ്ച റയില്‍‌വേ ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവു കൂടിയായ ഇന്ത്യന്‍ റയില്‍‌വേയുടെ ഇത്തവണത്തെ ബജറ്റില്‍ യാത്രക്കൂലി ഇനത്തില്‍ ഗണ്യമായ കുറവും വരുത്താന്‍ ലാലുവിനു കഴിഞ്ഞു. റയില്‍‌വേയുടെ വരുമാനത്തില്‍ യാത്രക്കൂലി വരുമാനം കേവലം 26 ശതമാനം മാത്രമാണ്.

റയില്‍‌വേയുടെ വരുമാനത്തിലെ ഓരോ രൂപയില്‍ നിന്നും 26 പൈസ വീതം തൊഴിലാളികള്‍ക്കുള്ള ശമ്പളമായാണ് നല്‍കുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് 11 പൈസയും. ഇന്ധന ചെലവായി 17 പൈസയും നല്‍കുന്നുണ്ട്.

ക്യാപിറ്റല്‍ ഫണ്ടിലേക്ക് 13 പൈസ നല്‍കുമ്പോള്‍ സര്‍ക്കാരിനുള്ള ലാഭവിഹിതമായി 7 പൈസയും ഡിപ്രീസിയേഷന്‍ റിസര്‍വ് ഫണ്ടിലേക്ക് 7 പൈസയും റയില്‍‌വേ നല്‍കുന്നുണ്ട്.

എന്നാല്‍ സ്പെഷ്യല്‍ റയില്‍‌വേ സെയിഫ്റ്റി ഫണ്ടിലേക്ക് ഒരു പൈസയും വികസന ഫണ്ടിലേക്ക് 3 പൈസയും പാട്ടത്തിനായി 3 പൈസയും സ്റ്റോര്‍ വകയില്‍ 4 പൈസയും നല്‍കുമ്പോള്‍ മറ്റ് ചില്ലറ ചിലവുകള്‍ക്കായി 8 പൈസയുമാണ് നല്‍കുന്നത്.

Share this Story:

Follow Webdunia malayalam