Select Your Language

Notifications

webdunia
webdunia
webdunia
webdunia

2008-09 ബജറ്റ് ഒറ്റനോട്ടത്തില്‍

2008-09 ബജറ്റ് ഒറ്റനോട്ടത്തില്‍
2008-09 സാമ്പത്തിക വര്‍ഷത്തേക്ക് ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച ബജറ്റിലെ ചില പ്രധാന കാര്യങ്ങള്‍:

ആദായനികുതി

* ആദായനികുതി ഇളവിനുള്ള വരുമാന പരിധി ഉയര്‍ത്തി.
* ആദായനികുതി ഇളവിനുള്ള വരുമാന പരിധി 1.50 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
* സ്ത്രീകള്‍ക്കുള്ള ആദായനികുതി ഇളവിനുള്ള വരുമാന പരിധി 1.80 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
* മുതിര്‍ന്ന പൌരന്‍‌മാര്‍ക്കുള്ള ആദായനികുതി ഇളവിനുള്ള വരുമാന പരിധി 2,25 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
* അഞ്ച ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം വരുമാന നികുതി നല്‍കണം.
* 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനം വരുമാന നികുതി നല്‍കണം.
* വരുമാന നികുതിയിലെ സര്‍ചാര്‍ജ്ജില്‍ വര്‍ദ്ധനയില്ല.
* പുതുതായി സര്‍ചാര്‍ജ്ജുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
* നാലു പുതിയ സേവന മേഖലകളില്‍ കൂടി സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തി.
* അസറ്റ് മാനേജ്‌മെന്‍റില്‍ സേവന നികുതി ഏര്‍പ്പെടുത്തി.
* മാതാപിതാക്കളുടെ ചികിത്സയില്‍ 15,000 രൂപ വരെ 80 ഡി അനുസരിച്ചുള്ള ആദായനികുതി നികുതി ഇളവ് ലഭിക്കും.
* കായിക രംഗത്തോട് അനുബന്ധിച്ചുള്ള ഫ്രിഞ്ച് ബെനിഫിറ്റ് നികുതി നിര്‍ത്തലാക്കി.
* ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍ 15 ശതമാനമാക്കി ഉയര്‍ത്തി.
* ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ നികുതി ഏര്‍പ്പെടുത്തും.
* ബാങ്കുകളില്‍ നിന്ന് പണം പിന്‍‌വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി നിര്‍ത്തലാക്കി.
* കമ്മോഡിറ്റി ട്രേഡിംഗില്‍ നികുതി ഏര്‍പ്പെടുത്തി.

വിലക്കുറഞ്ഞ

* ജീവന്‍ രക്ഷാ മരുന്നുകള്‍
* സെറ്റ് ടോപ് ബോക്സുകള്‍
* ക്ഷീരോല്‍പ്പന്നങ്ങള്‍
* അസംസ്കൃത എണ്ണകളിലെ കസ്റ്റംസ് തീരുവ നിര്‍ത്തലാക്കി
* ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍
* ബസ്, ചെറിയ കാറുകള്‍

വിലക്കൂടിയത

* സിഗററ്റ്, പുകയില നിര്‍മ്മിത വസ്തുക്കള്‍ (തമ്പാക്കു തുടങ്ങിയവ), പാക്കേജ് * സോഫ്റ്റ്വെയറുകള്‍

* ധനക്കമ്മി 3.1 ശതമാനമായി കുറഞ്ഞു.
* ധനകാര്യ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബ്ബന്ധം.
* റവന്യൂ കമ്മി 1.4 ശതമാനമായി കുറഞ്ഞു.
* ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടിയില്‍ വ്യത്യാസമില്ല.

* പ്രതിരോധ ബജറ്റ് 10 ശതമാനം ഉയര്‍ത്തി 1,05,600 കോടിയാക്കി.
* 300 ഐ.റ്റി.ഐ കളുടെ വികസനത്തിന് 750 കോടി രൂപ.
* നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കും.
* 2 പുതിയ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും.
* ഗ്രാമങ്ങളില്‍ ഒരു ലക്ഷം ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ നല്‍കും.
* വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും, 28,000 കോടി രൂപ അനുവദിച്ചു.
* സൈനിക സ്കൂളുകളുടെ വികസനത്തിന് 44 കോടി രൂപ.
* മുതിര്‍ന്നവര്‍ക്കായി ദേശീയ കേന്ദ്രം സ്ഥാപിക്കും.
* ഇന്ദിരാ ആവാസ് യോജനാ പ്രകാരം ഓരോ വ്യക്തിക്കും 35,000 രൂപ.
* റേഷന്‍ കാര്‍ഡിനു പകരം സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കും.

* ജലസേചനത്തിനായി 20,000 കോടി രൂപ.
* ബാഗ്‌വാനി വികസനത്തിനായി 1100 കോടി രൂപ.
* രാസവള സബ്സിഡി നല്‍കും.
* കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 644 കോടി രൂപ.
* അസംഘടിത മെഖലകളിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സിനായി 205 കോടി രൂപ.
* തേയിലകൃഷിക്ക് 40 കോടി രൂപയുടെ ഫണ്ട്.
* കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാര്‍.
* ചെറിയ, ഇടത്തരം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും.
* 2007 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
* 31,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
* ബാങ്കുകളുടെ ഓഹരി വിലയില്‍ തകര്‍ച്ച.

* ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി 85 കോടി രൂപ.
* ബാല വികാസ് യോജനയ്ക്കായി 6300 കോടി രൂപ.
* മദ്രസകളുടെ ആധുനിക വത്കരണത്തിനായി 45 കോടി രൂപ.
* സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 11,460 കോടി രൂപ.
* കുട്ടികള്‍ക്കായി 33,434 കോടി രൂപ.
* സ്ത്രീകളുടെ സ്വയം തൊഴില്‍ പദ്ധതിക്കായി എല്‍.ഐ.സി യില്‍ നിന്ന് ധനസഹായം.
* അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ പിന്നോക്കക്കാര്‍ക്ക് കൂടുതല്‍ ഉദ്യോഗം ലഭിക്കും.
* പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലുള്ള ജില്ലകള്‍ക്കായി കൂടുതല്‍ ധനം.
* പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ ബാങ്കുകളുടെ 288 പുതിയ ശാഖകള്‍.

* അപ്പര്‍ പ്രൈമറി വിഭാഗത്തിന് 4554 കോടി രൂപ.
* മുതിര്‍ന്നവര്‍ക്കുള്ള പദ്ധതികള്‍ക്കായി 400 കോടി രൂപ.
* എയിഡ്സ് പദ്ധതികള്‍ക്കായി 992 കോടി രൂപ.
* രാജീവ് ഗാന്ധി ശുദ്ധജല പദ്ധതിക്കായി 73,000 കോടി രൂപ.
* നഗര വികസനത്തിനായി 6,866 കോടി രൂപ.
* അംഗന്‍‌വാഡി ടീച്ചറുടെ ശമ്പളം 1000 രൂപയില്‍ നിന്ന് 1500 രൂപയായി കൂട്ടി, സഹായിയുടെ ശമ്പളം 500 ല്‍ നിന്ന് 750 രൂപയായും വര്‍ദ്ധിപ്പിച്ചു.
* കൃഷിക്കായി 2.5 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും.
* കാര്‍ഷിക മേഖലയ്ക്ക് ഇരട്ടി പ്രയോജനം ലഭിക്കും.
* ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 15 ശതമാനം വര്‍ദ്ധിപ്പിക്കും.
* ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സിനായി 16,000 കോടി രൂപ.
* വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 500 കോടി രൂപയുടെ പ്രതേക ഫണ്ട്.

* സര്‍വ്വ ശിക്ഷാ അഭിയാന് 13,100 കോടി രൂപ.
* ഉച്ചഭക്ഷണ പദ്ധതിക്കായി 8,000 കോടി രൂപ.
* പോളിയോ പദ്ധതിക്കായി 1,022 കോടി രൂപ.
* മിഡില്‍ സ്കൂള്‍ വരെ ഉച്ചഭക്ഷണ പദ്ധതി.
* വിദ്യാഭ്യാസ ബജറ്റ് 20 ശതമാനം ഉയര്‍ത്തി.
* തൊഴിലുറപ്പ് പദ്ധതി പൂര്‍ത്തിയാക്കി.
* 3 പുതിയ ഐ.ഐ.റ്റി കള്‍ ആരംഭിക്കും.
* ആന്ധ്ര, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ ഐ.ഐ.റ്റികള്‍.
* എല്ലാ സംസ്ഥാനങ്ങളിലും ഓരോ കേന്ദ്ര സര്‍വ്വകലാശാല.

* ഭാരത് നിര്‍മ്മാണ്‍ പദ്ധതിക്കായി 31,000 കോടി രൂപ.
* 410 കസ്തൂര്‍ബാ ഗാന്ധി കന്യാ സ്കൂളുകള്‍ ആരംഭിക്കും.
* കാര്‍ഷിക മേഖലയ്ക്ക് ഇരട്ടി പ്രയോജനം ലഭിക്കും.
* ഫാക്‍ടറി പ്രദേശങ്ങളുടെ വികസനം 9.4 ശതമാനമാക്കാന്‍ പ്രതീക്ഷ.
* എസ്.സി./എസ്.റ്റി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 20 ജില്ലകളില്‍ വിദ്യാലയങ്ങള്‍.
* ധാന്യ സംഭരണം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും.

* വിലക്കയറ്റം നിയന്ത്രിക്കുന്നത് പ്രധാന ലക്‍ഷ്യം.
* സേവന കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വികസനം.
* വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായിരിക്കും.
* മക്ക, സോയാബീന്‍ എന്നിവയുടെ വില കുറയ്ക്കും.
* 2007-08 ല്‍ ഗോതമ്പ്, അരി എന്നിവയുടെ വില വര്‍ദ്ധിച്ചു.
* കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.6 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷ.
* സേവന കേന്ദ്രവളര്‍ച്ചാ നിരക്ക് 10.7 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷ.

Share this Story:

Follow Webdunia malayalam