അംഗന്‍വാഡി ജീവനക്കാരുടെ വേതനം കൂട്ടി
ന്യൂഡല്‍ഹി , വെള്ളി, 29 ഫെബ്രുവരി 2008 (11:58 IST)
രാജ്യത്തെ അംഗന്‍വാഡി അധ്യാപകരുടെ ശമ്പളം ആയിരം രൂപയില്‍ നിന്നും ആയിരത്തി അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയതായി ധന മന്ത്രി പി.ചിദംബരം അറിയിച്ചു.2008-2009
വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗന്‍വാഡി വര്‍ക്കര്‍മാരുടെ വേതനം 500 രൂപയില്‍ നിന്നും 750 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇതിന്‍റെ പ്രയോജനം രാജ്യത്തെ 18 ലക്ഷം പേര്‍ക്ക് ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം
Follow Webdunia malayalam