Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉരുക്ക് വില വര്‍ദ്ധിച്ചേക്കും

ഉരുക്ക് വില വര്‍ദ്ധിച്ചേക്കും
PRO
ഇന്ത്യന്‍ ഉരുക്ക് കമ്പനികള്‍ വില ഉയര്‍ത്താനുള്ള തയാറെടുപ്പിലാണെന്ന് വാര്‍ത്ത. ഇതിനായി 2008-‘09 ബജറ്റില്‍ കണ്ണും നട്ടിരിക്കുകയാണ് കമ്പനികള്‍. എക്സൈസ് തീരുവ കുറയ്ക്കുന്നതിനനുസൃതമായാവും വിലവര്‍ദ്ധന എത്രത്തോളം വേണമെന്ന് തീരുമാനിക്കുക.

ഉരുക്ക് മന്ത്രാലയവും ഖനി മന്ത്രാലയവും തമ്മിലുള്ള തര്‍ക്കത്തില്‍ പെട്ട് വില ഉയര്‍ത്തുന്ന വിഷയം
കുരുങ്ങിയിരിക്കുകയാണെന്നാണ് ഉരുക്ക് കമ്പനികള്‍ ആരോപിക്കുന്നു. ഉരുക്ക് നിര്‍മ്മാതാക്കളുമായി ഏതാനും തവണ ചര്‍ച്ച നടത്തിയ കേന്ദ്ര ഉരുക്ക് വ്യവസാ‍യ മന്ത്രി രാം വിലാസ് പാസ്വാന്‍ വില അല്പം കുറയ്ക്കാന്‍ കമ്പനികളെ സന്നദ്ധമാക്കുന്നതില്‍ വിജയിച്ചിരുന്നു.

എന്നാല്‍, ഖനി മന്ത്രാലയം എന്‍ എം ഡി സിക്ക് 40-50 ശതമാനം വില ഉയര്‍ത്താന്‍ പച്ചക്കൊടി കാട്ടുകയും ചെയ്തു. ഏപ്രില്‍ മുതല്‍ ഇരുമ്പ് അയിരിന് വില കൂട്ടുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്.

ഇരുമ്പയിരിന്‍റെ വില വര്‍ദ്ധനയ്ക്ക് അനുസരിച്ച് ഉരുക്ക് വില വര്‍ദ്ധിപ്പിക്കണമെന്ന ഉരുക്ക് കമ്പനികളുടെ ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല .അസംസ്കൃത വസ്തുക്കള്‍ക്കുള്ള വില കുറയ്ക്കണമെന്ന ആവശ്യം ഉരുക്ക്, ഖനി മന്ത്രാലയങ്ങള്‍ ഗൌരവമായി എടുത്തിട്ടില്ല എന്നും കമ്പനികള്‍ പരാതിപ്പെടുന്നു.

Share this Story:

Follow Webdunia malayalam