Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രബജറ്റ് : നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു ?

കേന്ദ്രബജറ്റ് : നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു ?
, വ്യാഴം, 21 ഫെബ്രുവരി 2008 (17:54 IST)
കേന്ദ്ര ധനമന്ത്രി ചിദംബരം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി 28 നാണ്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ് ബജറ്റവതരണം. വ്യക്തികളുടെ മാത്രമല്ല വ്യവസായങ്ങളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും എല്ലാം ഭാവി വലിയൊരു അളവ് വരെ ബജറ്റാണ് നിശ്ചയിക്കുക.

ചെറുകിടക്കാരന്‍ തൊട്ട് വന്‍‌കിടക്കാര്‍ വരെ ഉറ്റുനോക്കുന്നത് അവര്‍ക്കായി ബജറ്റില്‍ എന്താണുള്ളതെന്നറിയാനാണ്. നമുക്കോരോരുത്തര്‍ക്കും ബജറ്റിനെ കുറിച്ച് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടാവും. ഒപ്പം ആശങ്കകളും.

മലയാളം ഡോട്ട് വെബ്‌ദുനിയ ഡോട്ട്‌കോം നിങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും അറിയാനാഗ്രഹിക്കുന്നു. കേന്ദ്ര ബജറ്റ് എങ്ങനെയായിരിക്കണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ബജറ്റില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?

സാധാരണക്കാരന് ഗുണം ചെയ്യുന്ന ബജറ്റാവാന്‍ എന്തെല്ലാം വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം. കേന്ദ്ര ബജറ്റിനെ കുറിച്ചും റയില്‍‌വേ ബജറ്റിനെ കുറിച്ചും നിങ്ങള്‍ക്ക് പറയാനുള്ളത് പത്തോ പതിനഞ്ചോ വാക്യങ്ങളില്‍ (ഇംഗ്ലീഷിലോ മലയാളത്തിലോ) ഞങ്ങള്‍ക്ക് മെയില്‍ ചെയ്യുക. ഫോട്ട് സ്കാന്‍ ചെയ്ത് അയച്ചാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കൊപ്പം ഫോട്ടോയും ചേര്‍ത്ത് ഞങ്ങള്‍ പ്രസിദ്ധീകരിക്കാം.

ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കു. അയയ്ക്കേണ്ട വിലാസം [email protected]

Share this Story:

Follow Webdunia malayalam