Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപ്രിയ റയില്‍ബജറ്റ് ചൊവ്വാഴ്ച

ജനപ്രിയ റയില്‍ബജറ്റ് ചൊവ്വാഴ്ച
ന്യൂഡല്‍‌ഹി , തിങ്കള്‍, 25 ഫെബ്രുവരി 2008 (18:47 IST)
WDWD
ചൊവ്വാഴ്ച അവതരിപ്പിക്കുന്ന റയില്‍ ബജറ്റ് ജനപ്രിയമായിരിക്കും എന്ന് സൂചന. കേന്ദ്ര റയില്‍ മന്ത്രി ലാലു പ്രസാദ് യാദവ് യാത്രക്കൂലി വര്‍ദ്ധിപ്പിക്കാതെ തന്നെ തുടര്‍ച്ചയായി നാലാമത് തവണയാണ് കേന്ദ്ര റയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

യാത്രക്കൂലിയിനത്തില്‍ ഇത്തവണ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടായേക്കും എന്നാണ് നിലവിലെ സൂചന. അതിനൊപ്പം ചരക്കുകൂലിയിനത്തിലും ഗണ്യമായ കുറവുണ്ടായേക്കും. ഈയിനത്തില്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ കുറവുണ്ടായേക്കും. പെട്രോളിയം, സ്റ്റീല്‍ എന്നിവയുടെ ചരക്കുകൂലിയിലാവും പ്രധാനമായും ഈ കുറവുണ്ടാവുക.

കഴിഞ്ഞ വര്‍ഷം റയില്‍‌വേ 20,000 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണയും യാത്രക്കൂലിയും ചരക്കുകൂലിയും കുറയ്ക്കുമ്പോള്‍ ഈ നഷ്ടം നികത്തുന്നത് ഏതുവിധത്തിലാവും എന്നതാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നത്.

ഇത്തവണത്തെ റയില്‍ ബജറ്റില്‍ 26 പുതിയ പദ്ധതികള്‍ ഉണ്ടാവുമെന്ന് സൂചന നല്‍കിയാണ് ഇതിനെ ജനപ്രിയ ബജറ്റ് എന്ന് വിളിക്കാന്‍ റയില്‍ മന്ത്രി ലാലു പ്രസാദ് യാദവ് തയ്യാറായിരിക്കുന്നത്.

യാത്രക്കൂലിയും ചരക്കുകൂലിയും കുറയ്ക്കുന്ന സമയത്ത് ഇതിലെ കുറവ് നികുത്തുന്നതിനായി ചരക്കു ഗതാഗതം വര്‍ധിപ്പിച്ച് ചരക്ക് വരുമാന വര്‍ദ്ധനയുണ്ടാക്കാനാണ് ലാലു നോട്ടമിട്ടിരിക്കുന്നത്. 2007 ഏപ്രില്‍ മുതല്‍ 2008 ജനുവരി വരെയുള്ള കാലയളവിലെ ചരക്ക് കടത്ത് വര്‍ദ്ധന 11 ശതമാനവും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന 14 ശതമാനവും ആയിട്ടുണ്ട്. വരും കൊല്ലവും ഇത് ആവര്‍ത്തിക്കുമെന്നാവും ലാലു ചിന്തിക്കുന്നത്.

യാത്രക്കൂലിയിലെ കുറവ് എല്ലാതരം ക്ലാസുകളിലും ഉണ്ടായേക്കും എന്നും സൂചനയുണ്ട്. സാധാരണ യാത്രക്കാരുടെ സുഖസൌകര്യങ്ങളും വര്‍ദ്ധിപ്പിക്കാനായി ബജറ്റില്‍ പലതും വകയിരുത്തിയിട്ടുണ്ടെന്നാണ് ലാലു സൂചിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam