Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: ഐ ടിയെ തുണയ്‌ക്കും

ബജറ്റ്: ഐ ടിയെ തുണയ്‌ക്കും
ബാംഗ്ലൂര്‍: , വെള്ളി, 29 ഫെബ്രുവരി 2008 (19:47 IST)
PROPRO
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു കരുത്തു പകരുന്ന പുതിയ ഐ ടി രംഗത്തെ അവഗണിക്കാതെ ഉള്ളതായിരുന്നു 2008 ലെ പുതിയ ബജറ്റും. വിദ്യാഭ്യാസത്തിനും കാര്‍ഷിക മേഖലയ്‌ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ബജറ്റ് ഐ ടി മേഖലയിലും ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ദര്‍.

വിദ്യാഭ്യാസത്തിനും കര്‍ഷകര്‍ക്കും പ്രാമുഖ്യം നല്‍കിയിരിക്കുന്ന ബജറ്റില്‍ മൂന്ന് പുതിയ ഐ ഐ ടികള്‍ വരുന്നു എന്നത് ഐ ടി രംഗത്തിന് വിദൂര ഭാവിയില്‍ ആശ്വാസകരമാകുന്ന കാര്യമാണ്. പുതിയ ബജറ്റില്‍ വിവര സാങ്കേതിക മന്ത്രാലയത്തിന് അനുവദിച്ചിരിക്കുന്നത് 1,680 കോടിയാണ്. 2007-08 കാലഘട്ടത്തില്‍ ഇത് 1,500 കോടിയായിരുന്നു.

ഈ വര്‍ഷം വിദ്യാഭ്യാ‍സം മുന്‍ നിര്‍ത്തിയുള്ള കാര്യങ്ങള്‍ 20 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. 34,400 കോടിയുടെ ഗുണം പറ്റാനായി 6000 മോഡല്‍ സ്കൂളുകള്‍, ദേശീയ വിജ്ഞാന നെറ്റ് വര്‍ക്കില്‍ പെടുന്നതിന് 16 യൂണിവേഴ്‌സിറ്റികള്‍ എന്നിവ കാത്തിരിക്കുന്നു. ഈ പുതിയ നീക്കങ്ങള്‍ ഐ ടി പ്രൊഫഷണലുകളെ വളര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമായേക്കാം. ഐ ടി കയറ്റുമതി വര്‍ദ്ധിക്കാനും ഇത് ഇടയാക്കും.

എന്നാല്‍ സോഫ്റ്റ് വേറുകള്‍ക്ക് വില കൂടാനുള്ള പ്രവണത കാണുന്നു. സോഫ്റ്റ്‌വെയര്‍ പാക്കേജിന്‍റെ എക്സൈസ് തീരുവ 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയതാണ് കാരണം. എന്നിരുന്നാലും ആഭ്യന്തര വിപണിയില്‍ ഹാര്‍ഡ് വെയര്‍ ഉപകരണങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചേക്കും. കസ്റ്റംസ് നികുതി കുറച്ചിരിക്കുന്നതാണ് ഹാര്‍ഡ്‌‌വെയര്‍ ഉല്‍പ്പങ്ങളുടെ ആഭ്യന്തര വിപണി ശക്തമാകാനും ഹാര്‍ഡ് വെയര്‍ ഉപകരണങ്ങളുടെ വില കുറയാനും ഇടയാക്കുന്നത്.

അതേ സമയം എസ് ടി പി ഐ വ്യാപിപ്പിക്കല്‍ രൂപയുടെ മൂല്യം കൂടുന്നതു കൊണ്ടുള്ള നഷ്ടങ്ങളെ അതി ജീവിക്കുമ്പോള്‍ തന്നെ ഇത് പുറം പണി കരാറുകളെ ദോഷകരമായി ബാധിക്കുമെന്നതാണ് ബി പി ഓ കള്‍ പറയുന്നത്. 2009 മാര്‍ച്ച് അവസാനത്തോടെയാണ് എസ് ടി പി ഐ പദ്ധതികള്‍ വരുന്നത്. ഈ കാലതാമസം നിക്ഷേപകര്‍ക്ക് മറ്റ് രാജ്യങ്ങളായ ചൈന, ശ്രീലങ്ക, ഫിലിപ്പീന്‍സ്, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനു കാരണമാകുമെന്നും അവര്‍ പറയുന്നു.

ബജറ്റില്‍ ബ്രോഡ്ബാന്‍ഡ് കിയോസ്‌ക്കുകള്‍ക്കും സംസ്ഥാന തലത്തിലുള്ള നെറ്റ്‌‌വര്‍ക്കുകള്‍ക്കും ഡേറ്റാ സെന്‍ററുകള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ധനകാര്യമന്ത്രി ചിദംബരത്തിന്‍റെ പ്രസ്താവനകള്‍ ടെലികോം വിപണിയെ കുറെക്കൂടി ശക്തമാക്കുമെന്ന് വിദഗ്ദര്‍ കരുതുന്നു. വിജ്ഞാനം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളില്‍ 800 കോടിയാണ് ഒഴുക്കുക. ബ്രോഡ്ബാന്‍ഡ്, സ്വാന്‍, ഡേറ്റാസെന്‍ററുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ടെലികോം മേഖലകളെ തീര്‍ച്ചയായും സന്തോഷിപ്പിക്കും.

കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കുന്നതു മൂലവും എക്‍സൈസ് തീരുവകള്‍ എടുത്തു കളയുന്നതും മൂലം വയര്‍ലെസ് ഡേറ്റാ കാര്‍ഡുകള്‍ക്കും സാങ്കേതിക രംഗത്തെ മറ്റുപകരണങ്ങള്‍ക്കും വില കുറയാനുള്ള പ്രവണത കാട്ടും. ഈ വിപണിയെ ഈ നീക്കം ശക്തമാക്കും എന്നതാണ് വ്യക്തമാകുന്നത്. ഈ നേട്ടം മുതലെടുക്കാനുള്ള കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ശക്തമായ മത്സരത്തിന് ഇത് വഴി വയ്‌ക്കുമെന്നും വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്‍റെ ദുരിത നിവാരണ ഫണ്ടിലേക്ക്‌ പണം സ്വരൂപിക്കുന്നതിനായി പൊളിസ്റ്റര്‍ നൂലുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ഡ്യൂട്ടിയാണ്‌ പുതിജ ബജറ്റിലൂടെ സെല്‍ഫോണുകളിലേക്ക്‌ മാറ്റിയിരിക്കുന്നത്‌. ഹാന്റ്‌ സെറ്റുകള്‍ക്ക്‌ വില വര്‍ദ്ധിക്കാന്‍ ഈ നീക്കം കാരണമാകും. ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനിയുള്ള നോക്കിയ, സാംസങ്ങ്‌, മോട്ടറോള, എല്‍ ജി എന്നീ കമ്പനികളെ എല്ലാം ഈ തീരുമാനം ബാധിക്കും.

Share this Story:

Follow Webdunia malayalam