Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: ഗ്രാമവികസനത്തിന് മുന്‍‌ഗണന

ബജറ്റ്: ഗ്രാമവികസനത്തിന് മുന്‍‌ഗണന
തിരുവനന്തപുരം , വ്യാഴം, 28 ഫെബ്രുവരി 2008 (14:32 IST)
KBJWD
ഇടത്തരക്കരെയും ഗ്രാമീണ ജനങ്ങളെയും ഒരു പോലെ സ്വാധീനിക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി പി.ചിദംബരം വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക.

കൂടുതല്‍ വന്‍‌കിട പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ചിദംബരം മുന്‍ഗണന നല്‍കും. ആരോഗ്യം, കുടുംബക്ഷേമം എന്നീ മേഖലകള്‍ക്കായി 16,000 കോടി രൂപ ബജറ്റില്‍ വകയിരുത്തും എന്നാണ് സൂചന. പൊതുവിദ്യാഭ്യാസം, സാക്ഷരത എന്നീ മേഖലകള്‍ക്കായി 25,000 കോടി രൂപ നീക്കി വയ്ക്കും.

ഗ്രാമീണ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ചിദംബരത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി 30,000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ചെലവിടുമെന്നാണ് സൂചന. മാതൃ-ശിശു വികസനത്തിന് 7,000 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 6594 കോടി രൂപയും വകയിരുത്തുമെന്നും സൂചനയുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് 6,200 കോടി രൂപയും ജലസേചനത്തിന് 8,500 കോടി രൂപയും വകയിരുത്തുമെന്നറിയുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആറാം ശമ്പള കമ്മിഷന്‍ നടപ്പാക്കുന്ന പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുപ്രകാരം ജീവനക്കാര്‍ക്ക് 20 മുതല്‍ 25 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.

വരുമാന നികുതി ഘടനയിലും മാറ്റം വന്നേക്കും. കാര്‍ഷിക പ്രതിസന്ധി നേരിടുന്നതിനുള്ള ധനസമാഹാരണത്തിന് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. പൊതുബജറ്റ് അവതരണത്തിന് മുമ്പ് ചോരാതിരിക്കാന്‍ കര്‍ശനമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam