Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: മൊബൈല്‍ ഭ്രാന്ത് കുറയും

ബജറ്റ്: മൊബൈല്‍ ഭ്രാന്ത് കുറയും
PROPRO
ഇന്ത്യയുടെ മൊബൈല്‍ ഭ്രാന്തിനെ പുതിയ ബജറ്റ് തടയും. ഹാന്‍ഡ് സെറ്റുകളുടെ വില കൂടാനുള്ള പ്രവണത ബജറ്റ് മൂലം വരും എന്നതാണ് കാരണം. മൊബൈല്‍ ഹാന്‍റ് സെറ്റുകള്‍ക്ക്‌ ഒരു ശതമാനം ലെവി ഏര്‍പ്പെടുത്താനാണ്‌ ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനിയുള്ള നോക്കിയ, സാംസങ്ങ്‌, മോട്ടറോള, എല്‍ ജി എന്നീ കമ്പനികളെ എല്ലാം ഈ തീരുമാനം ബാധിക്കും.

രാജ്യത്തിന്‍റെ ദുരിത നിവാരണ ഫണ്ടിലേക്ക്‌ പണം സ്വരൂപിക്കുന്നതിനായി പൊളിസ്റ്റര്‍ നൂലുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ഡ്യൂട്ടിയാണ്‌ പുതിജ ബജറ്റിലൂടെ സെല്‍ഫോണുകളിലേക്ക്‌ മാറ്റിയിരിക്കുന്നത്‌. ഹാന്റ്‌ സെറ്റുകള്‍ക്ക്‌ വില വര്‍ദ്ധിക്കാന്‍ ഈ നീക്കം കാരണമാകും.

മൊബൈല്‍ ഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ ഈ നീക്കം കാരണമാകുമെന്ന്‌ എല്‍ ജി ബിസിനസ്‌# ഗ്രൂപ്പ്‌ മേധാവി അനില്‍ അറോറ പറയുന്നു. മൊബൈലുകളുടെ വിലയില്‍ ഒരു ശതമാനം വര്‍ദ്ധനവിനാണ്‌ ഈ നീക്കം വഴിവയ്‌ക്കുക. ഈ രംഗത്തെ കമ്പനികളെല്ലാം തന്നെ വിലവര്‍ദ്ദനവ്‌ ഉണ്ടാകുമെന്ന്‌ സ്ഥിരീകരിച്ചു.

ടെലകോം രംഗത്ത്‌ വന്‍ മാറ്റങ്ങളുണ്ടാക്കുന്ന നിര്‍ദേശങ്ങളും ധനമന്ത്രി ബജറ്റിലൂടെ മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. രാജ്യത്താകമാനം ബ്രോഡ്‌ബാന്‍റ് കിയോസ്‌കുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ്‌ ഇതില്‍ പ്രധാനം.

എല്ലാ സംസ്ഥാനങ്ങളിലും ബ്രോഡ്‌ബാന്‍റ് കിയോസ്‌കുകളും ഡാറ്റാ കേന്ദ്രങ്ങളും തുറക്കുമെന്നാണ്‌ പ്രഖ്യാപനം. ടെലകോം മേഖലയെ നേരിട്ട്‌ ബാധിക്കുന്ന പ്രഖ്യാപനമാണിതെന്ന്‌ ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നു.

രാജ്യത്തെ ടെലകോം കമ്പനികളെ ഉപയോഗപ്പെടുത്തിയായിരിക്കും ഇത്തരം സേവനം ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുക. ടെലകോം കമ്പനികള്‍ക്ക്‌ ഇത്‌ പുതിയ സാധ്യത തുറക്കും.

വിവിധ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന സേര്‍വ്വറുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളായിരിക്കും ഡേറ്റാ കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ റിലയന്‍സ്‌, ഭാരതി എയര്‍ടെല്‍, ടുളിപ്‌ ഐടി സര്‍വ്വീസസ്‌ തുടങ്ങിയ സ്ഥാപനങ്ങളാണ്‌ ഈ സേവനം നല്‌കുന്നത്‌. ഇന്ത്യന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ ഒരു ലക്ഷം ബ്രോഡ്‌ബാന്‍റ് കിയോസ്‌കുകള്‍ തുറക്കാനാണ്‌ പദ്ധതി.

Share this Story:

Follow Webdunia malayalam