Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാരിന് പ്രതിഭയുടെ അഭിനന്ദനം

സര്‍ക്കാരിന് പ്രതിഭയുടെ അഭിനന്ദനം
വിവിധ മേഖലകളില്‍ വികസനം കൈവരിച്ച യു.പി.എ സര്‍ക്കാരിനെ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിനന്ദിച്ചു. അതേസമയം സാമ്പത്തിക വികസനത്തിന്‍റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.

‘പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി യു.പി.എ സര്‍ക്കാര്‍ നിരവധി നടപടികളെടുത്തിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം 900 കോടിയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി പ്രകാരം ഇതുവരെ 27 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കി. ന്യൂനപക്ഷത്തിന്‍റെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ യു.പി.എ സര്‍ക്കാര്‍ 15 ഇന പരിപാടികള്‍ നടപ്പിലാക്കി.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി 3780 കോടിയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. എണ്ണ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടുവാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരെടുത്തു. മദ്ധ്യപ്രദേശില്‍ ഇന്ദിരാഗാന്ധി ഗോത്ര സര്‍വകലാശാല സ്ഥാപിക്കും’; പ്രതിഭപാട്ടീല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam