രാജ്യത്തെ കാര്‍ വിപണിയില്‍ മുന്നണിയിലുള്ള കൊറിയന്‍ കാര്‍ നിമ്മാതാക്കളായ ഹ്യുണ്ടായ്, അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടേഴ്സ് എന്നിവയുടെ കാറുകളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാവും.
വെള്ളിയാഴ്ച ധനമന്ത്രി ചിദംബരം അവതരിപ്പിച്ച 2008-09 ലെ ബജറ്റില്‍ കാറുകള്‍ക്കുള്ള എക്സൈസ് നികുതിയിളവാണ് കാര്‍ വില കുറയാന്‍ പ്രധാന കാരണം. ഈ കാറുകളുടെ വില ഏതാണ്ട് 16,000 രൂപ വരെ കുറയുമെന്നാണ് കണക്കാക്കുന്നത്.
ഇതനുസരിച്ച് ചെറു കാറുകളുടെ വിലയിലെ എക്സൈസ് നികുതി 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയും. ഹ്യുണ്ടയുടെ സാന്‍ട്രോ, ഐ10, ഗെറ്റ്സ് എന്നിവയുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുറയുമെന്ന് ഹ്യുണ്ടായ് അധികൃതര്‍ പറഞ്ഞു.
സാന്‍ട്രോ വിലയില്‍ 12,000 രൂപ മുതല്‍ 14,000 രൂപ വരെയും ഗെറ്റ്സ് വിലയില്‍ 14,000 മുതല്‍ 16,000 രൂപവരെയും ഇളവുണ്ടാവും. ഐ 10 ന്‍റെ വിലയാവട്ടെ 12,000 നും 16,000 നും ഇടയ്ക്ക് കുറയും.
അതുപോലെ ജനറല്‍ മോട്ടേഴ്സിന്‍റെ സ്പാര്‍ക്ക്, അവിയോ യു.-വിഎ എന്നീ കാറുകളുടെ വില കുറയും. 7,500 രൂപ മുതല്‍ 14,000 രൂപ വരെ ജി.എം.കാര്‍ വിലയില്‍ കുറവുണ്ടാവും.