Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻ‌ജിനീയറിങ്; സാമ്പത്തിക സംവരണത്തിന് 10 ശതമാനം സീറ്റ് കൂട്ടി, യോഗ്യതാ മാർക്കിലും ഇളവ്

എൻ‌ജിനീയറിങ്; സാമ്പത്തിക സംവരണത്തിന് 10 ശതമാനം സീറ്റ് കൂട്ടി, യോഗ്യതാ മാർക്കിലും ഇളവ്

ചിപ്പി പീലിപ്പോസ്

, ബുധന്‍, 22 ജനുവരി 2020 (16:21 IST)
എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് സാമ്പത്തിക സംവരണത്തിന് 10 ശതമാനം സീറ്റ് കൂട്ടി. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സീറ്റ് വർധനവ്. ഒപ്പം യോഗ്യതാ മാർക്കിലും ഇളവുണ്ട്. 
 
പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കും. അടിസ്ഥാനയോഗ്യതയായ മാർക്കിൽ ഇളവ് വരുത്തുന്നത് സ്വകാര്യ സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെ ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടു.
 
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാലുടൻ ഇത് നടപ്പിലാക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ സാമ്പത്തികസംവരണം അനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ എന്നിവടങ്ങളില്‍ ഉടന്‍ സീറ്റ് കൂട്ടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാജ്യം, ഒരു റേഷൻ കാർഡ്; പദ്ധതി ജൂൺ 1 മുതൽ