Publish Date: Fri, 05 Feb 2021 (10:35 IST)
Updated Date: Fri, 05 Feb 2021 (10:37 IST)
ബജറ്റിൽ ഇറക്കുമതി തിരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,000ൽ എത്തി. 40 രൂപ കുറഞ്ഞ് 4,435 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇതുവരെ 1,840 രൂപയാണ് സ്വർണവിലയിൽ കുറവുണ്ടായത്. 12.5 ശതമാനമായിരുന്ന കസ്റ്റംസ് തീരുവ കേന്ദ്ര ബജറ്റിൽ 7.50 ശതമാനമാക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ വലിയ ഇടിവുണ്ടായത്.