Publish Date: Wed, 24 Feb 2021 (07:10 IST)
Updated Date: Wed, 24 Feb 2021 (07:12 IST)
ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോളിന് 28 പൈസയും, ഡീസലിന് 25 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 93 രൂപ കടന്നു. 93 രൂപ ഏഴു പൈസയാണ് തിരുവനന്തപുരത്ത് പെട്രോളിന്റെ വില. 87 രൂപ ആറുപൈസയാണ് തലസ്ഥാനത്ത് ഡീസലിന്റെ വില. കൊച്ചിയിൽ പെട്രോൾവില 91 രൂപ 48 പൈസയായി ഉയർന്നു. കോഴിക്കൊട് പെട്രോൾ വില 91 രൂപ 67 പൈസയായി വർധിച്ചു. 86 രൂപ 32 പൈസയാണ് കോഴിക്കൊട് ഡീസലിന്റെ വില. രണ്ടാഴ്ചയോളം തുടർച്ചയായി വില വർധിപ്പിച്ചതിന് പിന്നാലെ രണ്ട് ദിവസം വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ ഇടവേക്ക്ലയ്ക്ക് ശേഷം തുടർച്ചയായ രണ്ടാംതവണയാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും പെട്രോൾ വില 100 കടന്നു.