Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടക്കമില്ലാതെ ഇന്ധന വില വർധന, പെട്രോൾ വില 91 രൂപയിലേയ്ക്ക്

മുടക്കമില്ലാതെ ഇന്ധന വില വർധന, പെട്രോൾ വില 91 രൂപയിലേയ്ക്ക്
, തിങ്കള്‍, 15 ഫെബ്രുവരി 2021 (07:12 IST)
തുടർച്ചയായ എട്ടാംദിവസവും മുടക്കമില്ലാതെ തുടർന്ന് ഇന്ധന വില വർധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 94 പൈസയായി വർധിച്ചു. 85 രൂപ 33 പൈസയാണ് ഡിസലിന് തിരുവനന്തപുരത്തെ വില. കൊച്ചിയിൽ പെട്രോൾ വില 89 രൂപ 15 പൈസയായി. 83 രൂപ 74 പൈസയാണ് കൊച്ചിയിൽ ഡീസൽ വില. സർവകാല റെക്കോർഡിലാണ് ഇന്ധനവില മുന്നേറുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും പെട്രോൾ വില 100 കടന്നു. മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗനഗറിലും പെട്രോൾ വില 101 രൂപയിലേയ്ക്ക് കുതിയ്ക്കുന്നു. ഉത്തരേന്ത്യയിലെ പല ഗ്രാമീണ പ്രദേശങ്ങളിലും പെട്രോൾ വില 100 കടന്നിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4,612 പേര്‍ക്ക്; 15 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46