തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണവിലയിൽ വർധന. പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,600 രൂപ ആയി. പവന് 320 രൂപ ഇടിഞ്ഞ് ഇന്നലെ 34,400 എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില എത്തിയിരുന്നു. പിന്നാലെയാണ് വർധനവ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5ൽനിന്നും 7 ആക്കി കുറച്ചിരുന്നു, ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ചത്. പിന്നീട് വിലയിൽ ഏറ്റക്കുറച്ചിലുകൾ പതിവായി. വിലയിലെ ഈ ട്രെൻഡ് ഇപ്പോഴും തുടരുകയാണ്.