Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ക്കടകത്തിലെ വാവ്

കര്‍ക്കടകത്തിലെ വാവ്
WD
കര്‍ക്കടകമാസത്തിലെ കറുത്തവാവ് പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷം ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടമാസത്തിലേത്. ഉത്തരായണത്തില്‍ ആദ്യം വരുന്നത് മകരമാസത്തിലെ അമാവാസിയും.

ദക്ഷിണായനം പിതൃപ്രാധാനവും ഉത്തരായണം ദേവപ്രധാനവുമായി കരുതപ്പെടുന്നു. തന്മൂലം കര്‍ക്കടകവാവ് പിതൃപ്രധാനമായ ദിനമായിത്തീര്‍ന്നു. വര്‍ക്കല, ആലുവാമണല്‍പ്പുറം, തിരുനാവായ മണല്‍പ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ അന്നേ ദിവസം പിതൃബലിയിടാന്‍ ആയിരക്കണക്കിന് ആളുകള്‍ വന്നെത്തുന്നു.

ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണ് കര്‍ക്കടകമെന്നു വിശ്വസിക്കപ്പെടുന്നു. ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് വാവടയുണ്ടാക്കി അനന്തരവര്‍ (ഭൂമിയില്‍) കാത്തിരിക്കും.

കനത്ത മഴയത്ത് പുട്ടിയും ചൂടിയാണു പിതൃക്കല്‍ വരിക. (ഭൂമിയിലേക്കുള്ള) കടത്തുകാശ് കടം പറഞ്ഞിട്ടായിരിക്കും വരവ്.

തിരിച്ച് പോകുമ്പോള്‍ കാശിനു പകരം അടകൊടുത്തു കടം വീട്ടും. അടയും ഇളനീരും മത്സ്യമാംസങ്ങളും മദ്യവും പിതൃക്കളെക്കാത്ത് സൂക്ഷിച്ചുവയ്ക്കാറുമുണ്ട്.

Share this Story:

Follow Webdunia malayalam