പിതൃശാന്തിക്കായി പിന്‍മുറക്കാര്‍ ചെയ്യുന്ന കര്‍മ്മങ്ങളാണ് ശ്രാദ്ധവും തര്‍പ്പണവും.
തര്‍പ്പണം
തര്‍പ്പണം ചെയ്യിന്ന ആള്‍ക്ക് മനഃശുദ്ധിയും വാഗ് ശുദ്ധിയും ഉണ്ടായിരിക്കണം. പിതൃ ശക്തിയായ സ്വധാദേവിയെ ഓര്‍ത്തു വേണം തര്‍പ്പണം ചെയ്യേണ്ടത്.
എള്ള് (തിലം) ചേര്‍ത്ത ജലം കൊണ്ട് മൂന്നു തവണ അഞ്ജലി നടത്തി സൂര്യ ഭഗവാനെ വണങ്ങി എല്ലാ അവിടത്തെക്ക് സമര്‍പ്പിച്ചുവേണം തര്‍പ്പണം പൂര്‍ത്തിയാക്കാന്‍. ശ്രാദ്ധത്തിന് ചെയ്യുന്ന പിണ്ഡത്തിന്‍റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കള്‍ അവ സ്വീകരിക്കുകയും ചെയ്യുമെന്നാണ് സങ്കല്‍പം.
ശ്രാദ്ധം
ശ്രാദ്ധം ചെയ്യുന്ന ആള്‍ തലേന്ന് ത്രികരണ ശുദ്ധി കര്‍മ്മം ചെയ്യണം. അന്ന് ഒരിക്കലേ കഴിക്കാവൂ. പക്ഷേ ഉപവസിക്കരുത്. ശ്രാദ്ധം ഭക്തിപുരസരം ചെയ്യുന്ന കര്‍മമാണ് ശ്രാദ്ധ ദിവസം നേരത്തെ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തി സന്ധ്യാവന്ദനം നടത്തണം .