Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലി എന്ന പിതൃ യജ്ഞം

ബലി എന്ന പിതൃ യജ്ഞം
WD
പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്‍കുന്ന ഭോജനമാണ് ബലി.

മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃയജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡം നല്‍കുന്ന ദിവസമാണ് കര്‍ക്കടകവാവ്.

ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്.

ഇത് ദീര്‍ഘായുസ്സും പിന്‍‌മുറക്കാര്‍ക്ക് ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കള്‍ക്കായി ശ്രാദ്ധം തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യാം. എന്നാല്‍, കര്‍ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്.

സ്ഥാലീപാകത്തിന്‍റെ തലേ ദിവസമാണ് അമാവാസി വ്രതവും പൗര്‍ണമിവ്രതവും ആചരിക്കേണ്ടത്.സന്ധ്യയ്ക്കു മുമ്പ് ഒന്നര മണിക്കൂര്‍ (മൂന്നേമുക്കാല്‍ നാഴിക) പ്രഥമയുള്ള ദിവസമാണ് സ്ഥാലീപാകദിനം.

അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാല്‍ പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്, ആരോഗ്യം, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങള്‍ അമാവാസി വ്രതം കൊണ്ട് ഉണ്ടാകുമെന്നു പറയുന്നു.

ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്‍കുന്ന ഭോജനമാണ് ബലി. തര്‍പ്പണവും ശ്രാദ്ധവുമാണ് ബലിയുടെ രണ്ട് പ്രധാന ആചാരങ്ങള്‍.പിതൃക്കളെ തൃപ്തി പെടുത്താന്‍ നടത്തുന്ന പ്രവൃത്തിയാണ് തര്‍പ്പണം. പിതൃക്കളെ ഓര്‍ത്ത് ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രവൃത്തിയണ് ശ്രാദ്ധം.

Share this Story:

Follow Webdunia malayalam