Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല പ്രണയം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ അറിയാമോ ?

നല്ല പ്രണയം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ അറിയാമോ ?
, ശനി, 8 ഫെബ്രുവരി 2020 (19:24 IST)
ജീവിതത്തിൽ മനസുകൊണ്ടെങ്കിലും പ്രണയിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല. പ്രണയം എന്ന അവസ്ഥ നമുക്ക് തരുന്ന മാനസിക സന്തോഷവും സംതൃപ്തിയും അനുഭവിച്ചിട്ടുള്ളവരാവും നമ്മൾ. എന്നാൽ അനുഭൂതിയും സന്തോഷവും നൽകുക മാത്രമല്ല. പ്രണയം നല്ല ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 
 
പ്രണയിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ശാരീരികമായ ഉണർവിനും മാനസികമായ ആരോഗ്യത്തിനും സഹായിക്കുന്നത്. പ്രണയിക്കുമ്പോൾ പ്രണയികളിലെ തലച്ചോറിന്റെ 12 പ്രധാന ഇടങ്ങൾ ഒരുമിച്ച് ഊർജ്ജസ്വലമാകുന്നു എന്ന് കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ വിര്‍ജീനിയയിലെ ഗവേഷകർ കണ്ടെത്തി. 
 
ഡൊപ്പാമിൻ ഓക്സിടോസിൻ എന്നീ ഹോർമോണുകളാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയം ഉണ്ടാകുംമ്പോൾ  ഊർജ്ജസ്വലമാകുന്ന ഡൊപ്പാമിൻ സമ്മർദ്ദം ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. പ്രണയികൾ പരസ്പരം പുണരുമ്പോൾ ധാരാളമായി ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടും. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃതകോശങ്ങളെ അകറ്റി സൗന്ദര്യം വീണ്ടെടുക്കാം; ഈ വിദ്യ പരീക്ഷിച്ചാ മതി