വാലന്‍റൈന്‍ - പ്രണയം കൊണ്ട് മരണത്തെയും ജയിച്ചവന്‍

ജോര്‍ജി സാം
ചൊവ്വ, 4 ഫെബ്രുവരി 2020 (20:46 IST)
ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. പ്രണയത്തിന്‍റെ കയ്യൊപ്പ് സ്വന്തം ജീവിതം കൊണ്ട് എഴുതി ചേര്‍ത്ത വാലൈന്‍റൈന്‍.
 
പ്രണയാനുഭവങ്ങള്‍ സഫലമായതല്ലെങ്കിലും തീവ്രമായി സ്വീകരിക്കപ്പെട്ടതിന്‍റെ കഥകള്‍ എന്നും കോരിത്തരിപ്പിക്കുന്നവയാണ്. വാലന്റൈന്‍ എന്ന പ്രണയപുരോഹിതന്‍റെ ഉദാത്ത സ്നേഹത്തിന്‍റെ ഓര്‍മ്മ ദിനമാണ് വാലന്റൈന്‍ ദിനം. എ ഡി 269 ഫെബ്രുവരി 14 ന് ആയിരുന്നു വാലന്‍റൈനെ റോമന്‍ ഭരണകൂടം വധിച്ചത്.
 
റോമന്‍ രാജാവ് ക്ളോഡിയസിന്‍റെ ഭരണകാലത്താണ് വാലന്‍റൈന്‍ പ്രണയത്തിനു വേണ്ടി ജീവന്‍ നല്‍കിയത്. അക്കാലത്ത് റോമന്‍ ഭരണകൂടം വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹിതരാവാത്ത പുരുഷന്മാരെ സൈനികസേവനത്തിന് ഉപയോഗിക്കുകയായിരുന്നു രാജതന്ത്രം.
 
വിവാഹത്തിന് അനുകൂലമായി വാദിച്ചിരുന്ന വാലന്‍റൈന്‍, രാജാവിന്‍റെ അപ്രീതിക്ക് പാത്രമാവാനും തുറുങ്കിലാവാനും അധികസമയം വേണ്ടിവന്നില്ല. തുറുങ്കിലായിരുന്നിട്ടുകൂടി വാലന്‍റൈനിന്‍റെ കാമുകഹൃദയം അടങ്ങിയിരുന്നില്ല. അതിന്‍റെ തുടിപ്പുകള്‍ക്ക് മറുപടി ലഭിച്ചതോ ജയില്‍ അധികാരിയുടെ മകളില്‍ നിന്നും!
 
അതിശക്തമായ പ്രണയ സപര്യയ്ക്കായിരുന്നു വാലന്റൈനെ അടച്ച റോമന്‍ ജയില്‍ സാക്‍ഷ്യം വഹിച്ചത്. മരണം മുന്നില്‍ കണ്ടുകൊണ്ടുള്ള ആ കാമുകഹൃദയം അവസാനമായി കാമുകിക്ക് എഴുതിയ സന്ദേശത്തില്‍ ഇങ്ങിനെ എഴുതി, ''നിന്‍റെ സ്വന്തം വാലന്‍റൈന്‍". ആ വാചകം നൂറ്റാണ്ടുകളായി അലയൊലികൊള്ളുന്നു, കാമുക ഹൃദയങ്ങളിലൂടെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിക്കാതെ തന്നെ നിങ്ങള്‍ക്ക് ലഹരി അനുഭവപ്പെടുന്നുണ്ടോ? കുടലിലുണ്ടാകുന്ന പ്രശ്‌നമാണെന്ന് വിദഗ്ദ്ധര്‍

മുടിയില്‍ എണ്ണ തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? ഇക്കാര്യങ്ങള്‍ അറിയണം

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

പതിവായി പാരസെറ്റമോള്‍ അടക്കമുള്ള വേദനാ സംഹാരികള്‍ കഴിക്കാറുണ്ടോ, ഇത് അറിയണം

അടുത്ത ലേഖനം
Show comments