Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തിന്റെ അഭിവൃദ്ധിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ ഭാഗത്തായിരിക്കണം വീട്ടിലെ കിണറിന്റെ സ്ഥാനം !

കിണര്‍ നിര്‍മ്മാണത്തിന്റെ വാസ്തു

കുടുംബത്തിന്റെ അഭിവൃദ്ധിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ ഭാഗത്തായിരിക്കണം വീട്ടിലെ കിണറിന്റെ സ്ഥാനം !
, ബുധന്‍, 21 ജൂണ്‍ 2017 (16:55 IST)
വസ്തുനോക്കി ശിലാസ്ഥാപനം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ കിണറിനെ കുറിച്ച് ചിന്തിക്കണമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കിണറിന്റെ ഉത്തമസ്ഥാനം ഈശാന കോണ്‍ അഥവാ വടക്ക് കിഴക്ക് ദിക്കാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
 
വസ്തുവിന്റെ വടക്ക് കിഴക്ക് കിണര്‍ സ്ഥാപിച്ചാല്‍ സമ്പല്‍ സമൃദ്ധിയും കുടുംബത്തിന് അഭിവൃദ്ധിയും ഉണ്ടാവുമെന്നാണ് വാസ്തു ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, വസ്തുവിന്റെ വായു കോണിലും തെക്ക് ദിക്കിലും കിണര്‍ പാടില്ലെന്നും ഇത് സര്‍വ നാശത്തിനു ഹേതുവാകുമെന്നും അവര്‍ പറയുന്നു.
 
വടക്ക് ദിക്കിലും കിഴക്ക് ദിക്കിലും കിണര്‍ നിര്‍മ്മിക്കുന്നത് ദോഷകരമല്ല. എന്നാല്‍, തെക്ക് ദിക്കില്‍ കിണര്‍ നിര്‍മ്മിച്ചാല്‍ സ്ത്രീനാശവും സാമ്പത്തിക നഷ്ടവും ഉണ്ടാവും. തെക്ക് കിഴക്കാണ് എങ്കിലും സ്ത്രീദോഷവും അനാരോഗ്യവുമാണ് ഫലം.
 
പടിഞ്ഞാറ് ഭാഗത്തുള്ള കിണറും വടക്ക് പടിഞ്ഞാറുള്ള കിണറും കുടുംബത്തിലെ പുരുഷന്‍‌മാര്‍ക്ക് ദോഷകരമാണെന്നാണ് വിശ്വാസം. കന്നിമൂലയിലോ തെക്ക് പടിഞ്ഞാറ് മൂലയിലോ ആണ് കിണറെങ്കില്‍ അത് ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക, സന്താന നാശത്തിനും ഇടയാക്കുമെന്നും വാസ്തു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈയില്‍ പണം വരുന്നുണ്ട്, അതിനേക്കാള്‍ വേഗത്തില്‍ ചെലവാകുന്നുമുണ്ട് അല്ലേ; ഇതൊന്നു ശ്രദ്ധിക്കൂ, പണം കുമിഞ്ഞുകൂടും!