Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹാവശ്യങ്ങള്‍ക്കായുള്ള ഹാളുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

വിവാഹ ഹാളുകളുടെ വാസ്തു

വിവാഹാവശ്യങ്ങള്‍ക്കായുള്ള ഹാളുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !
, വ്യാഴം, 8 ജൂണ്‍ 2017 (13:32 IST)
വാസ്തു ശില്പകലയുട മഹത്വം വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങളാണ് പല നഗരങ്ങളിലും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പ്രകൃതിയുടെ സവിശേഷതകള്‍ക്കനുസരിച്ച് പ്രകൃതിദത്തമായ മണ്ണ്, തടി, ഓല എന്നിവ ഉപയോഗിച്ചുള്ളതായിരുന്നു പ്രാചീന പാര്‍പ്പിട നിര്‍മ്മാണ രീതി. വിവാഹം നടത്തുന്ന ഹാളുകളുടെ നിര്‍മ്മാണത്തിനും വാസ്തു ശാസ്ത്രം നോക്കുന്നത് വളരെ അത്യാവശ്യമാണ്. വാസ്തുശാസ്ത്രമനുസരിച്ച് എന്തെല്ലാം കാര്യങ്ങളാണ് വിവാഹ ഹാളിന്റെ നിര്‍മാണത്തില്‍ നോക്കേണ്ടതെന്ന് നോക്കാം.
 
വിവാഹ ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിന്റെ സ്ഥാനം പടഞ്ഞാറുഭാഗത്തായിരിക്കണമെന്നാണ് വാസ്തു പറയുന്നത്. എന്തെന്നാല്‍ അത്തരത്തിലായാല്‍ ദമ്പതിമാര്‍ക്ക് കിഴക്കോട്ട് ദര്‍ശനം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് അതിനു പിന്നില്‍. വിവാഹ ഹാളിലെ പ്രവേശന കവാടം ഒന്നുകില്‍ കിഴക്കു ദിക്കിലേക്കോ അല്ലെങ്കില്‍ വടക്കു ദിക്കിലേക്കോ ആയിരിക്കണമെന്നും വാസ്തു പറയുന്നു. ചതുരത്തിലുള്ളതോ സമചതുരമായതോ ആയ സ്ഥലത്തായിരിക്കണം ഹാള്‍ നിര്‍മ്മിക്കേണ്ടതെന്നും വാസ്തു നിര്‍ദേശിക്കുന്നു. ഹാളിലെ ഗോവണി തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണമെന്നും വാസ്തു പറയുന്നു.  
 
ഡാന്‍സ് ചെയ്യാനും പാട്ടുപാടാനും മറ്റുമൊക്കെയായുള്ള സ്ഥലങ്ങള്‍ എല്ലായ്പ്പോളും തെക്ക് കിഴക്ക് ദിശയിലായിരിക്കണമെന്നും വാസ്തു പറയുന്നു. അതുപോലെ അടുക്കളയുടെ സ്ഥാനവും തെക്കു കിഴക്ക് ഭാഗത്തുതന്നെയാകണമെന്നും പറയുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം വടക്കു പടിഞ്ഞാറോ അല്ലെങ്കില്‍ തെക്കു കിഴക്കോ ആയിരിക്കണമെന്നും വാസ്തു വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണങ്ങള്‍ വിളമ്പുന്നതിനായി വടക്കുഭാഗമോ അല്ലെങ്കില്‍ തെക്ക്- പടിഞ്ഞാറ് ഭാഗമോ ആണ് ഉചിതമെന്നും പറയുന്നു. അതുപോലെ ടോയ്‌ലെറ്റുകള്‍ പടിഞ്ഞാറോ അല്ലെങ്കില്‍ വടക്ക് - പടിഞ്ഞാറു ഭാഗത്തോ ആയിരിക്കണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രത്തിനു സമീപമുള്ള വീട് ക്ഷേത്രത്തേക്കാള്‍ ഉയര്‍ന്നാല്‍ ‘ആള്‍‌നാശം’ സംഭവിക്കുമോ ?