Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജാ മുറിയുടെ കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം, ഇല്ലെങ്കിൽ പണികിട്ടും!

പൂജാ മുറിയുടെ കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം, ഇല്ലെങ്കിൽ പണികിട്ടും!

പൂജാ മുറിയുടെ കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് വേണം, ഇല്ലെങ്കിൽ പണികിട്ടും!
, വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (17:28 IST)
പുതുതായി വീട് പണിയുമ്പോൾ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. ഓരോ മുറിക്കും അതിന്റേതായ പ്രാധാന്യം നൽകും. വീടുപണിയുമ്പോൾ പ്രധാനമായും നോക്കേണ്ടത് അടുക്കളയുടെ സ്ഥാനമാണ്. എന്നാൽ അതുപോലെ തന്നെ പ്രധാനമാണ് പൂജ്ജാ മുറിയു. ഇത് കൂടുതൽ പേർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
 
പൂജാമുറിയുടെ സ്ഥാനം സംബന്ധിച്ച് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പലരും വീടു നിര്‍മിക്കുന്നത്. വീടുപണിയുടെ അവസാന ഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഒഴിവുള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്നാണ് പലരും കരുതുന്നത്. അത് തികച്ചും തെറ്റാണ്. 
 
വീടിൻറെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്. നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്. വെൻറിലേഷനുണ്ടെങ്കിൽ ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതും നല്ലതാണ്. വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയിൽ പടിഞ്ഞാറു ദർശനമായാണ് ആരാധനാമൂർത്തികളുടെ ചിത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവ വക്കേണ്ടത്. ഇത്തരം കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അത് വീടിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രേവതി നക്ഷത്രക്കാർക്ക് സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഇതാ വഴി!