Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂമിയിലെ ചരിവിലുമുണ്ട് കാര്യം; ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ തേടിയെത്തും !

ഭൂമിയിലെ ചരിവിലുമുണ്ട് കാര്യം; ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ തേടിയെത്തും !
, വ്യാഴം, 30 ഓഗസ്റ്റ് 2018 (10:14 IST)
വീടു നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന ഭുമിയുടെ ഒരോ ചെറിയ കാര്യത്തിലും വാസ്തുവിൽ വലിയ പ്രാധാന്യമാണുള്ളത്. ഭൂമിയുടെ ചരിവ് പോലും ഗുണദോഷങ്ങൾക്ക് കാരണമാകും. അതിനാൽ വീടു നിർമ്മാണത്തിനായി ഭൂമി തിരഞ്ഞെടുക്കിമ്പോൾ ഭൂമിയിലെ ചരിവ് കൃത്യമായി പരിശോധിക്കണം. 
 
വാസ്തുവിലെ ഓരോ ദിക്കുകളിലേയും ഉയർച്ച താഴ്ചകൾക്കനുസരിച്ച് ഗുണദോഷങ്ങളിൽ വ്യത്യാസം ഉണ്ടാകും. കിഴക്ക് വശം താഴ്ന്നതും പടിഞ്ഞാറ്‌ ഉയർന്നതുമായ ഭൂമിയെ ഗോവീഥി എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള ഭൂമിയിൽ വീടുകൾ പണിത് താമസിക്കുന്നത് സാമ്പതിക  അഭിവൃതിക്ക് കാരണമാകും എന്നാണ് വാസ്തു പറയുന്നത്. 
 
തെക്ക് ഉയർന്നും വടക്ക് താഴ്ന്നും കിടക്കുന്ന  ഭൂമികളിൽ വീടുവച്ചു താമസിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത്തരം ഭൂമികൾ യമവീഥി എന്നാണ് അറിയപ്പെടുന്നത്. എട്ടു വർഷം  അഭിവൃതി ഉണ്ടാവുമെങ്കിലും പിന്നീട് ആയൂർദോഷം വന്നു ചേരും. തെക്ക് കിഴക്ക് താഴ്ന്നും വടക്ക് പടിഞ്ഞാറ്‌ ഉയർന്നും കാണുന്ന ഇടങ്ങളിൽ വീടുകൾ പണിയുന്നതും നല്ലതല്ല. ആറു വർഷം മാത്രമായിരിക്കും ഇത്തരം ഇടങ്ങളിൽ ഗുണം നേടാനാവുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞച്ചരടും താലിയും; ചില വിശ്വാസങ്ങള്‍ ഇങ്ങനെയാണ്!