Webdunia - Bharat's app for daily news and videos

Install App

വാസ്തുവും ആരോഗ്യവും, അറിഞ്ഞിരിയ്ക്കണം ഇക്കാര്യങ്ങൾ !

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (16:16 IST)
പുതിയ വീട് പണിയുമ്പോൾ ആദ്യം നോക്കുന്നത് വാസ്‌തുവാണ്. വീടിന്റെ സ്ഥാനം നിർണ്ണയിക്കാനും മറ്റും വാസ്‌തുവിദഗ്‌ദന്മാരെ കാണുന്നവരുണ്ട്. എന്നാൽ വാസ്‌തു ആരോഗ്യത്തെയും ബാധിക്കുമെന്നും നാം കേട്ടുകാണും. ഇതിൽ വാസ്‌തവം വല്ലതുമുണ്ടോ? എന്നാൽ അറിഞ്ഞോളൂ ആരോഗ്യം നന്നാക്കാനും മോശമാക്കാനും വാസ്‌തുശാസ്‌ത്രത്തിന് കഴിയും. 
 
വാസ്‌തുശാസ്‌ത്രം നോക്കാതെ വീട് പണികഴിപ്പിക്കുന്നവരും നമുക്കിടയിലുണ്ടാകും. അങ്ങനെ പണി കഴിപ്പിച്ച വീട്ടിൽ താമസിക്കുന്നവർക്ക് മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാനിടയുണ്ട്. വെള്ളം ധാരാളം കുടിക്കുന്നവർ കൂടുതൽ ആരോഗ്യവാന്മാരായിരിക്കുന്നത് കാണാറുണ്ട്. അതുപോലെയാണ് ഉറങ്ങുന്ന സ്ഥലത്തും ജോലി ചെയ്യുന്നിടത്തുമുള്ള സൂര്യപ്രകാശത്തിന്റേയും ശുദ്ധവായുവിന്റേയും സാന്നിധ്യവും. ജലത്തിന്റെ അളവ് ക്രമീകരിക്കുന്നതിനും ആവശ്യത്തിന് ശുദ്ധജലം ഉപയോഗിക്കുന്നതിന് പോലും വാസ്‌തുശാസ്‌ത്രം വളരെ വലിയ പങ്കുവഹിക്കുന്നു. 
 
വീട് വയ്‌ക്കുമ്പോൾ തെക്കുനിന്നും പടിഞ്ഞാറുനിന്നും അകത്തുകടക്കുന്ന കാറ്റ് വടക്ക്-കിഴക്ക് മൂലയിൽ കൂടെ പുറത്ത് പോകാനുള്ള സൗകര്യം വേണം. അതുപോലെ കിഴക്ക് നിന്നും വടക്ക് നിന്നും വരുന്ന സൂര്യകിരണങ്ങൾ എല്ലാ മുറിയിലേക്കും കടക്കുന്നതിന് പറ്റിയ തരത്തിലാകണം വാതിലുകളും ജനലുകളും സ്ഥാപിക്കുന്നത്. ഇപ്രകാരമായാൽ അത് ആരോഗ്യം വർദ്ധിക്കുന്നതിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

അടുത്ത ലേഖനം
Show comments