Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വീകരണമുറിയില്‍ ഉദയസൂര്യന്‍റെ ചിത്രം തൂക്കിയാല്‍ സംഭവിക്കുന്നത്...

സ്വീകരണമുറിയില്‍ ഉദയസൂര്യന്‍റെ ചിത്രം തൂക്കിയാല്‍ സംഭവിക്കുന്നത്...
, ശനി, 2 ജൂണ്‍ 2018 (15:52 IST)
ഭാരതീയ നിര്‍മ്മാണശാസ്ത്രമായ വാസ്തു ആരോഗ്യകരമായ ജീവിതത്തെ പിന്തുണയ്ക്കുന്നു. വാസസ്ഥലം പ്രകൃതിയുമായി യോജിക്കുന്ന രീതിയില്‍ വേണമെന്നാണ് ഈ പുരാതനശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. പ്രയോജനപ്രദങ്ങളായ ചില വാസ്തു നിര്‍ദ്ദേശങ്ങള്‍ ഇതാ:
 
1. വീടിന്‍റെ പ്രധാന വാതിലിന് വാസ്തുശാസ്ത്രം പ്രാധാന്യം കല്‍പ്പിക്കുന്നു. പ്രധാന വാതിലില്‍ എപ്പോഴും നല്ല പ്രകാശം ലഭിക്കണം.
 
2. കിടപ്പുമുറിയില്‍ ജലസാന്നിധ്യവും ചെടികളും പാടില്ല.
 
3. വീടിന്‍റെ മൂലകള്‍ ഇരുളടഞ്ഞ് കിടക്കരുത്. മൂലകളില്‍ പ്രകാശമെത്തണം.
 
4. സ്വീകരണ മുറിയുടെ തെക്കെ ഭിത്തിയില്‍ ഉദയസൂര്യന്‍റെ ചിത്രം തൂക്കുന്നത് അഭികാമ്യമാണ്.
 
5. സ്വീകരണ മുറിയുടെ തെക്ക് കിഴക്ക് മൂലയില്‍ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്.
 
6. പൂജാമുറി വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം. പൂജാമുറിക്കടുത്ത് കുളിമുറിയും കക്കൂസും പാടില്ല.
 
7. അടുക്കളയില്‍ കണ്ണാടി തൂക്കുന്നത് നന്നല്ല.
 
തൊഴില്‍ ഉന്നതിക്കായി ഓഫീസിലും ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാവുന്നതാണ്. ഇരിപ്പിടത്തിനു പിന്നിലായി പര്‍വതത്തിന്‍റെ ചിത്രം തൂക്കുന്നതും പ്രധാന വാതിലിനെ അഭിമുഖീകരിക്കത്തക്ക വിധം ഇരിപ്പിടം ക്രമീകരിക്കുന്നതും നന്നായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ദിവസങ്ങളിൽ തുളസി നുള്ളാറുണ്ടോ?