Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില വലിയ സംശയങ്ങള്‍ ചെറിയ കാര്യമല്ല; കിടപ്പുമുറി എവിടെ വേണം, തലവെച്ചു കിടക്കേണ്ടത് എങ്ങോട്ട് ?

കാലം മാറിയതനുസരിച്ച് വീടുകളുടെ നിര്‍മാണത്തിലും രൂപത്തിലും മാറ്റം വന്നു

വാസ്‌തു
, വ്യാഴം, 3 മാര്‍ച്ച് 2016 (04:01 IST)
വീട് എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ് പ്രത്യേകിച്ച് മലയാളികള്‍ക്ക്. വലിയ മുറ്റവും തുളസിത്തറയും കിണറുമുള്ള വീടുകള്‍ പഴമക്കാരുടെ ഹരമാണ്. കാലം മാറിയതനുസരിച്ച് വീടുകളുടെ നിര്‍മാണത്തിലും രൂപത്തിലും മാറ്റം വന്നു. ചെറിയ വീടുകളില്‍ നിന്ന് വലിയ മാളികകളിലേക്കും ഫ്ലാറ്റുകളിലേക്കും താമസം മാറിയെങ്കിലും ചില സങ്കല്‍പ്പങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല.

ജീവിതം ഫ്ലാറ്റുകളിലേക്ക് മാറിയെങ്കിലും കിടപ്പുമുറിയുടെ സ്ഥാനവും തലവെച്ചു കിടക്കുന്നതും എങ്ങനെ ആകണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ആശങ്കയുണ്ട്. കിടപ്പുമുറിയില്‍ നല്ല വെളിച്ചവും കാറ്റും ആവശ്യമാണെങ്കിലും തലവച്ചു കിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ വേണമെന്നു പറയാറുണ്ട്. അതിന് കാരണം നമ്മള്‍ വലത്തോട്ടുതിരിഞ്ഞ് എഴുന്നേല്‍ക്കുബോള്‍ മുഖം കിഴക്കോ വടക്കോ വേണമെന്നുള്ള തത്വപ്രകാരമാണ്.

ഈ തത്വത്തില്‍ ഉറച്ചുനിന്നാണ് കിടപ്പുമുറി ഒരുക്കേണ്ടത്. അപ്പോൾ തല തെക്കോട്ടോ കിഴക്കോട്ടോ ആയാലേ പറ്റുകയുള്ളൂ എന്നു തീർച്ചയല്ലേ. ധാന്യം സൂക്ഷിക്കാൻ അതിഥി സൽക്കാരം, പഠിപ്പ് ഇവ നാലും കഴിഞ്ഞു ബാക്കിയുള്ള അഞ്ചാമത്തെ സ്ഥലം കിടപ്പുമുറിക്കായി പരിഗണിക്കുന്നു.

Share this Story:

Follow Webdunia malayalam