Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

വീട്ടിലെ ഓരോ മുറികള്‍ പണിയുന്നതിനെ പറ്റിയും വാസ്തുശാസ്ത്രം പറയുന്നുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഏപ്രില്‍ 2025 (18:43 IST)
നമ്മുടെ നാട്ടില്‍ വാസ്തുപ്രകാരമാണ് വീടുകളും മറ്റും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത്. നല്ല സമ്പത്ത് ഉണ്ടാവാനും നല്ല ഐശ്വര്യം ഉണ്ടാകാനും ആണ് പലരും വാസ്തു ശാസ്ത്രം നോക്കി ഇത്തരത്തില്‍ കെട്ടിടങ്ങള്‍ പണിയുന്നത്. വീട്ടിലെ ഓരോ മുറികള്‍ പണിയുന്നതിനെ പറ്റിയും വാസ്തുശാസ്ത്രം പറയുന്നുണ്ട്. അത്തരത്തില്‍ ബാത്‌റൂമുകള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. വാസ്തുശാസ്ത്രപ്രകാരം വീട് നിര്‍മ്മിക്കുമ്പോള്‍ വടക്ക് കിഴക്ക് ദിശയില്‍ ബാത്‌റൂമുകള്‍ പണിയാന്‍ പാടില്ല. 
 
എന്തെന്നാല്‍ വാസ്തുശാസ്ത്ര പ്രകാരം പോസിറ്റീവ് എനര്‍ജി ഉള്ള ഭാഗമാണ് വടക്ക് കിഴക്ക്. ഈ സ്ഥാനത്ത് ബാത്‌റൂം പണിയുന്നത് അവിടുത്തെ പോസിറ്റീവ് എനര്‍ജി കുറയാന്‍ കാരണമാകും എന്നാണ് പറയപ്പെടുന്നത്. ബാത്‌റൂമുകളില്‍ കടും നിറത്തിലുള്ള പെയിന്റുകള്‍ അടിക്കരുത്. ഇത്തരത്തില്‍ കടും നിറത്തിലുള്ള പെയിന്റുകള്‍ അടിക്കുമ്പോള്‍ അവിടെ നെഗറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു. ഇളം നിറത്തിലുള്ള പെയിന്റുകള്‍ അടിക്കുമ്പോള്‍ അവിടെ പോസിറ്റീവ് എനര്‍ജി വരികയും ആ സ്ഥലം ഉന്മേഷമുള്ളതായും വൃത്തിയുള്ളതായും തോന്നുകയും ചെയ്യുന്നു. ബാത്‌റൂമിനുള്ളിലെ കണ്ണാടികള്‍ വയ്ക്കുമ്പോള്‍ വാതിലിന് നേരെയായി വെക്കാന്‍ പാടില്ല. 
 
അതുപോലെതന്നെ ബാത്‌റൂമിന്റെ ഡോര്‍ എപ്പോഴും അടച്ച് തന്നെ വയ്ക്കണം. അതുപോലെ ബാത്‌റൂം ക്ലീനിംഗിനുള്ള ഉപകരണങ്ങള്‍  ബാത്‌റൂമില്‍ വയ്ക്കാന്‍ പാടില്ല. മറ്റൊന്ന് പൂജാമുറിക്കും അടുക്കളയ്ക്ക് മുകളിലായി ബാത്‌റൂം പണിയരുത്. ഇവയൊക്കെ തന്നെ നെഗറ്റീവ് എനര്‍ജി വരുത്തി വയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments