Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വീടിന്റെ നീളവും വീതിയും ഒരുപോലെ ആകരുത്’; വാസ്തു സത്യമാണ്

‘വീടിന്റെ നീളവും വീതിയും ഒരുപോലെ ആകരുത്’; വാസ്തു സത്യമാണ്
, ഞായര്‍, 23 ജൂണ്‍ 2019 (15:57 IST)
ജീവിതത്തില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതുപോലെത്തന്നെ പലവിധത്തിലുള്ള വാസ്തു ദോഷങ്ങളുമുണ്ട്. നാം അറിഞ്ഞിരിക്കേണ്ട ചില വാസ്തു ദോഷങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
 
നമ്മുടെ വീട് സന്ന്യാസി മഠങ്ങള്‍ക്ക് അടുത്താണെങ്കില്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സന്ന്യാസി മഠത്തിന് അടുത്ത് നിന്ന് ഏകദേശം എഴുന്നൂറോളം അടിയെങ്കിലും ദൂരത്തായിരിക്കണം വീട് നിര്‍മ്മിക്കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഠവും വീടും തമ്മിലുള്ള ദൂരം കുറവാണെങ്കില്‍ അന്തേവാസികള്‍ക്ക് രോഗ പീഡയും ഐക്യമില്ലായ്മയുമാണ് ഫലം എന്നും അവര്‍ പറയുന്നു.
 
എല്ലായ്പ്പോഴും വീടിന്റെ തറനിരപ്പ് റോഡിനെക്കാള്‍ ഉയര്‍ന്നിരിക്കണം. മറിച്ചാണെങ്കില്‍ ഭദ്രവേധ ദോഷം ഉണ്ടാവുകയും അവര്‍ക്ക് ദാരിദ്ര്യവും രോഗവും പിടിപെടുകയും ചെയ്യുമെന്നും പറയുന്നു. വീടിന്റെ വാതിലുകള്‍ക്കോ ജനാലകള്‍ക്കോ ആയുധമുപയോഗിച്ചുള്ള വെട്ട് ഏറ്റിട്ടുള്ളതും ദോഷമായാണ് കണക്കാക്കുന്നത്. ആ വീട്ടിലെ താമസക്കാര്‍ക്കും ഇതേരീതിയില്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
വീടിന്റെ നീളം എന്നത് വീതിയെക്കാള്‍ കൂടുതലായിരിക്കണം. വീതിയും നീളവും ഒരുപോലെയാണെങ്കില്‍ അത് ചതുഷ്കോണ വേധത്തിന് കാരണമായേക്കുമെന്നും ആ വീട്ടില്‍ സ്ഥിരതാമസം സാധ്യമല്ലെന്നുമാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാരായ പെൺകുട്ടികൾ വളരെവേഗം പ്രണയത്തിൽ അകപ്പെടും !