Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഇതിനാകും!

ഇങ്ങനെയാണോ നിങ്ങള്‍ കിടക്കുന്നത്? എങ്കില്‍ ശ്രദ്ധിക്കുക!

ദാമ്പത്യത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഇതിനാകും!
, ചൊവ്വ, 13 മാര്‍ച്ച് 2018 (12:06 IST)
വാസ്തു, ഒരു വിശ്വാസം തന്നെയാണ്. ഏത് ശുഭകാര്യങ്ങള്‍ക്കും വാസ്തു നോക്കാത്തവര്‍ ഉണ്ടാകില്ല. വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. പല കാര്യങ്ങളിലും പ്രാധാന്യമുള്ളതുപോലെ തന്നെ വിവാഹത്തിലും വാസ്തുവിന് പ്രാധാന്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. വീടുനിര്‍മാണത്തില്‍ സംഭവിച്ചിട്ടുള്ള തെക്കുവടക്കു ദോഷങ്ങള്‍ വിവാഹം വൈകാന്‍ കാരണമാകാറുണ്ട്. 
 
വാസ്തു എന്നത് വെറുമൊരു വിശ്വാസമല്ല, ശാസ്ത്രം തന്നെയാണ്. അതുകൊണ്ടുതന്നെ വീടു വയ്ക്കുന്നതു മുതല്‍ പല കാര്യങ്ങള്‍ക്കും വാസ്തു നോക്കുന്നതും സാധാരണമാണ്. സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം എല്ലാവരുടെയും സ്വപ്നമാണ്. സ്വപ്നത്തിനായി ചില വിശ്വാസങ്ങള്‍ ഒക്കെ പാലിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരാണ് പുതുതലമുറയില്‍ ഉള്ളവരും.
 
ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ ആക്കുന്നത് ഉത്തമമാണ്. ഇത് പങ്കാളികള്‍ക്കിടയില്‍ പരസ്പസ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഒരു കാരണവശാലും വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശയില്‍ ബെഡ്‌റൂം പാടില്ല.
 
അതുപോലെ തന്നെ പ്രധാനമാണ് പങ്കാളികള്‍ കിടക്കുമ്പോള്‍ തെക്കോട്ടു തല തിരിച്ചു വച്ചു കിടക്കണമെന്നത്. വടക്ക് ഭാഗത്തേക്ക് തല വെച്ച് കിടക്കരുതെന്ന് പഴമക്കാര്‍ വരെ പറയാറുണ്ട്. ഇത് ശരീരത്തിന് നല്ല ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കും. ഇരുമ്പോ ലോഹമോ കൊണ്ടുള്ള കട്ടില്‍ ഉപയോഗിക്കാന്‍ പാടില്ല. തടിക്കട്ടില്‍ തന്നെയാണ് നല്ലത്. അതുപോലെതന്നെ കട്ടിലിന് ഒരു കൃത്യമായ ആകൃതി ഉണ്ടായിരിക്കണം.
 
കഴിവതും ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. മുറിയില്‍ ആവശ്യമില്ലാത്ത വസ്തുവകകള്‍ വയ്ക്കാന്‍ പാടില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തുമായി കിടക്കണം. ഇരട്ടക്കിടക്കകള്‍ക്കു പകരം ഒറ്റക്കിടക്ക മാത്രം ഉപയോഗിയ്ക്കുക. ഇത് ഐക്യവും പോസിറ്റിവിറ്റിയും നില നിര്‍ത്താന്‍ സഹായകമാണ്‍. 
 
ബെഡ്‌റൂമില്‍ നിന്നു കഴിവതും ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇനി ഉണ്ടെങ്കില്‍ത്തന്നെ കട്ടിലിനടുത്തു നിന്നും നീക്കി സൂക്ഷിക്കണം. അല്ലെങ്കില്‍ സ്വാഭാവികമായും ടെന്‍ഷനും വഴക്കുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബെഡ്‌റൂമില്‍ കഴിവതും കണ്ണാടി വയ്ക്കരുത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കും. ഉണ്ടെങ്കില്‍ തന്നെ അത് രാത്രിയില്‍ മൂടി വയ്ക്കാന്‍ ശ്രദ്ധിക്കണം.
 
വാസ്തു വഴി ശാരീരികവും മാനസികവുമായ വിഷാംശങ്ങളെ നശിപ്പിക്കാനും, അതുവഴി മനസ്സ് സ്വതന്ത്രവും ശരീരം ആരോഗ്യമുള്ളതുമാക്കാനും സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിണ്ടാതിരിക്കാം, രാത്രിമുഴുവന്‍ !