Webdunia - Bharat's app for daily news and videos

Install App

സ്വപ്‌ന സുന്ദരമായ വീട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

സ്വപ്‌ന സുന്ദരമായ വീട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (16:48 IST)
സ്വന്തമായൊരു വീട് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിന് മുമ്പ് തന്നെ വാസ്‌തു നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ വാസ്‌തു നോക്കിയാൽ മാത്രം പോരാ. അത് കൃത്യമായ രീതിയിൽ പരിപാലിക്കുകയും വേണം, ഇല്ലെങ്കിൽ പണി പുറകേ വരും. വാസ്‌തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടെയുള്ള കുടുംബജീവിതം നയിക്കണമെങ്കിൽ വേണ്ട രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ അശ്രദ്ധ ചിലപ്പോൾ സാമ്പത്തികനഷ്ടവും രോഗദുരിതങ്ങളും വരുത്തിവയ്ക്കും. പൊതുവായി ചില വാസ്തുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.  
 
വീട് പണിയാൻ തീരുമാനമെടുക്കുന്ന സമയം മുതൽ അങ്ങോട്ട് ഏറെ ശ്രദ്ധയോടെ മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാൻ പാടുള്ളൂ. വീടിന്റെ നാലുമൂലകളും മധ്യഭാഗവും എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുപുരുഷന്റെ തല വരുന്ന ഭാഗമായ വടക്കുകിഴക്ക്‌ ഈശാനകോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ആത്മീയകാര്യങ്ങൾക്ക് ഈ ഭാഗം വിനിയോഗിക്കുന്നതാണ് ഉത്തമം. വീടിന്റെ ഈ ഭാഗത്ത് കിണർ വരുന്നതും ഉത്തമമാണ്.
 
അടുക്കളയ്‌ക്ക് ഏറ്റവും അനുയോജ്യമായത് തെക്കുകിഴക്ക് അഗ്നികോൺ ആണ്. പേര് സൂചിപ്പിക്കുന്നതുപോലെ അഗ്നിദേവന്റെ ദിക്കായ ഈ ഭാഗത്ത് യാതൊരു കാരണവശാലും ജലസാമീപ്യം ഉണ്ടാകാൻ പാടില്ല. തെക്കുപടിഞ്ഞാർ ഭാഗമായ കന്നിമൂലയും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്. സാമ്പത്തിക അഭിവൃദ്ധി തരുന്ന ദിക്കാണിത്. സ്വർണ്ണം, പണം, വിലപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ

Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?

അടുത്ത ലേഖനം
Show comments