Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുകളിൽ കലണ്ടർ സ്ഥാപിക്കേണ്ടത് എവിടെ ? വാസ്തുവിലുണ്ട് ഉത്തരം ! ‘

വീടുകളിൽ കലണ്ടർ സ്ഥാപിക്കേണ്ടത് എവിടെ ? വാസ്തുവിലുണ്ട് ഉത്തരം ! ‘
, വ്യാഴം, 24 ജനുവരി 2019 (19:30 IST)
കലണ്ടറുകൾ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഒന്നിലധികം കലണ്ടറുകൾ ഒരു വീട്ടിൽ തന്നെ ഉണ്ടാകും. വീടുകളിലും സ്ഥാപനങ്ങളിലും ക്ലോക്കുകൾക്ക് ഉള്ള അതേ പ്രധാന്യം കലണ്ടറുകൾക്കും ഉണ്ട്. വീടുകളിൽ ക്ലോക്കുകൾ സ്ഥാപിക്കുന്നതിന് സ്ഥാനം പ്രധാനമാണ് എന്ന് നമുക്കറിയാം. അതുപോലെതന്നെ കാലത്തെ കാണിക്കുന്ന കലണ്ടറുകൾ സ്ഥാപിക്കുന്ന ഇടങ്ങളിലും ശ്രദ്ധവേണം.
 
ഇഷ്ടമുള്ള ഇടങ്ങളിൽ കലണ്ടർ സ്ഥാപിക്കരുത് ഇത് ദോഷകരമാണ്. ശരിയായ ഇടത്തിൽ സ്ഥാപിക്കുന്ന കലണ്ടറുകൾ കുടുംബത്തിന് നേട്ടം കൊണ്ടുവരും. വീടിന്റെ കിഴക്ക് ദിക്കിൽ കലണ്ടർ സ്ഥാപിക്കുന്നത് ഗുണഫലങ്ങൾ നൽകും. കുബേര ദിക്കായ വടക്കുദിക്കിലും കലണ്ടറുകൾ സ്ഥാപിക്കുന്നത് ഗുണകരമാണ്. 
 
എന്നാൽ തെക്കു ഭാഗത്തേക്ക് തിരിച്ച് ഒരിക്കലും കലണ്ടറുകൾ സ്ഥാപിക്കരുത്. കുടുംബത്തിന് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് ഇത് കാരണമാകും. ബിസിനസ് സ്ഥാപനങ്ങളിൽ പടിഞ്ഞാറ്‌ ദിക്കിൽ കലണ്ടറുകൾ സ്ഥാപിക്കുന്നത് സ്ഥാപനത്തിന്റെ അഭിവൃതിക്ക് സഹായിക്കും. പഴയ കലണ്ടറുകൾ സൂക്ഷിക്കുന്നത് നല്ലതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്പത്ത് വർധിപ്പിക്കാൻ കണ്ണാടിക്ക് സാധിക്കും, അറിയൂ ഈ വാസ്തുകാര്യങ്ങൾ !