വീട് പണിയുമ്പോള്‍ കട്ടിളയുടെ അടിയില്‍ സ്വർണം വെയ്‌ക്കണോ ?; വിശ്വാസങ്ങള്‍ പറയുന്നത്...
വീട് പണിയുമ്പോള്‍ കട്ടിളയുടെ അടിയില്‍ സ്വർണം വെയ്‌ക്കണോ ?
Publish Date: Sat, 17 Jun 2017 (20:13 IST)
Updated Date: Sat, 17 Jun 2017 (20:15 IST)
ഗൃഹ നിര്‍മാണ വേളയില്‍ മിക്കവരും മുടക്കാത്ത ഒരു രീതിയാണ് സ്വർണശകലം വയ്ക്കുന്ന രീതി. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ സ്വർണം വയ്ക്കണമെന്ന് പറയുന്നില്ല. തെറ്റിദ്ധാരണയുടെ പുറത്തുള്ള രീതി മാത്രമാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
വീടിനു കല്ലിടുമ്പോൾ സ്വർണശകലം വയ്‌ക്കുക, കട്ടിളയുടെ അടിയില്‍ സ്വർണം കൊണ്ടുള്ള രൂപങ്ങള്‍ വെക്കുക എന്നീ രീതികളാണ് ഇന്നും പലരും തുടര്‍ന്നു പോരുന്നത്. ജാതി മത ഭേദമില്ലാതെ പലരും ഇത് തുടരുന്നുണ്ട്.
പലരുടെയും വിശ്വാസം അനുസരിച്ചാണ് കട്ടിളയുടെ അടിയിൽ സ്വർണം വയ്‌ക്കുന്നത്. ചിലർ കല്ലിടുന്ന ചടങ്ങലിന് ക്ഷേത്ര പൂജാരിയെ ക്ഷണിക്കുകയും കല്ലു പൂജിച്ച് കർമം നിർവഹിക്കാറുണ്ട്.