Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യമില്ലായ്‌മയാണോ പ്രശ്‌നം ?; മരിച്ചവരുടെ ചിത്രങ്ങള്‍ വീട്ടില്‍ വെച്ചാല്‍ സംഭവിക്കാവുന്ന ചില പ്രശ്‌നങ്ങള്‍ ഇതാണ് ...!!

മരിച്ചവരുടെ ചിത്രങ്ങള്‍ വീട്ടില്‍ വെച്ചാല്‍ സംഭവിക്കാവുന്ന ചില പ്രശ്‌നങ്ങള്‍ ഇതാണ്...!!

ഐശ്വര്യമില്ലായ്‌മയാണോ പ്രശ്‌നം ?; മരിച്ചവരുടെ ചിത്രങ്ങള്‍ വീട്ടില്‍ വെച്ചാല്‍ സംഭവിക്കാവുന്ന ചില പ്രശ്‌നങ്ങള്‍ ഇതാണ് ...!!
, തിങ്കള്‍, 3 ഏപ്രില്‍ 2017 (18:06 IST)
ഉറ്റവരുടെ മരണം വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും സാധിക്കില്ല. അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പമായിരിക്കും കുറച്ചുകാലം എല്ലാവരും. ഈ സമയമാണ് വീടുകളില്‍ അവരുടെ ചിത്രങ്ങള്‍ നമ്മള്‍ പതിപ്പിക്കുന്നത്.

മരിച്ചവരുടെ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും പലരും സൂക്ഷിച്ചുവയ്‌ക്കും. എന്നാല്‍ ഈ സ്വഭാവം ഭവനത്തിന്റെ ഐശ്വര്യം നശിപ്പിക്കുമെന്നും സംസാരമുണ്ട്.

മരിച്ചവരുടെ ചിത്രങ്ങളും അവരുടെ വസ്തുക്കളും കാണുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. ദോഷകരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന വസ്തുക്കളായി ഇവ മാറും.

സന്തോഷത്തോടെ വീട്ടില്‍ എത്തുമ്പോള്‍ കാണുന്നത് ഇത്തരം ചിത്രങ്ങളും വസ്‌തുക്കളുമാണെങ്കില്‍ നിങ്ങളിലത്  സങ്കടമുണ്ടാക്കും. വൈകാരികമായ സമ്മര്‍ദ്ദമുണ്ടാകുന്നതിനും അത് കാരണമാകും.

ഉറ്റവര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ നശിപ്പിച്ചു കളയാന്‍ മടിയുള്ളവര്‍ അവ സൂക്ഷിച്ചുവയ്‌ക്കുന്നത് പതിവാണ്. പലരും ഇതിനായി ഒരു മുറി തന്നെ കണ്ടെത്തും. എന്നാല്‍ ഈ പ്രവര്‍ത്തി കുട്ടികളിലും സ്‌ത്രീകളിലും ഭയവും ആശങ്കയുമുണ്ടാക്കും.

ഭവനത്തില്‍ നെഗറ്റീവ് ഏനര്‍ജിയുണ്ടാക്കാന്‍ മാത്രമെ ഇത്തരം സൂക്ഷിച്ചുവയ്‌ക്കലുകള്‍ സഹായിക്കുകയുള്ളൂ. ഓഡിയോ വീഡിയോ കാസറ്റുകൾ എന്നിവ ഉപേക്ഷിക്കുന്നതാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടിവെട്ടാനായി ആ ദിവസമാണോ നിങ്ങള്‍ തിരഞ്ഞെടുത്തത് ? എല്ലാം പൂര്‍ണമായി !