Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടപ്പ് മുറിയിലെ ഇത്തരം വീഴ്‌ചകള്‍ കുടുംബത്തെ ബാധിക്കും; കാരണങ്ങള്‍ അനവധി

കിടപ്പ് മുറിയിലെ ഇത്തരം വീഴ്‌ചകള്‍ കുടുംബത്തെ ബാധിക്കും; കാരണങ്ങള്‍ അനവധി

കിടപ്പ് മുറിയിലെ ഇത്തരം വീഴ്‌ചകള്‍ കുടുംബത്തെ ബാധിക്കും; കാരണങ്ങള്‍ അനവധി
, ഞായര്‍, 18 നവം‌ബര്‍ 2018 (16:31 IST)
വാസ്‌തുവിന് പ്രാധാന്യം നല്‍കി വേണം വീട് നിര്‍മിക്കാന്‍. കണക്കിലെ ചെറിയ പിഴവുകള്‍ പോലും ദോഷങ്ങള്‍ക്ക് കാരണമാകും. കുടുംബത്തിലെ അംഗങ്ങളുടെ നല്ല ജീവിതത്തെ പോലും ഇവ ബാധിക്കും.

വാസ്‌തു നോക്കുമ്പോള്‍ എല്ലാവിധ കണക്കുകളും പരിശോധിക്കേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനം അടുക്കളയുടെ സ്ഥാനമാണ്. കിടപ്പുമുറി, പൂജാ മുറി, ബാത്ത്‌റൂം, പോര്‍ച്ച്, പൂമുഖം എന്നിവയ്‌ക്ക് അതീവ പ്രാധാന്യമുണ്ട്.

വാസ്‌തു അനുസരിച്ച് വീട് ഒരുക്കിയെങ്കിലും സൌകര്യത്തിനായി പലരും ചെയ്യുന്ന കാര്യമാണ് തെറ്റായ രീതിയില്‍  കിടപ്പു മുറയില്‍ കട്ടില്‍ ഇടുന്നത്. ഇക്കാര്യത്തില്‍ ചിട്ട വേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

കിടപ്പുമുറിയില്‍ നല്ല വെളിച്ചവും കാറ്റും ആവശ്യമാണെങ്കിലും തലവച്ചു കിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ വേണമെന്നു പറയാറുണ്ട്. അതിന് കാരണം നമ്മള്‍ വലത്തോട്ടുതിരിഞ്ഞ് എഴുന്നേല്‍ക്കുബോള്‍ മുഖം കിഴക്കോ വടക്കോ വേണമെന്നുള്ള തത്വപ്രകാരമാണ്.

ഈ തത്വത്തില്‍ ഉറച്ചുനിന്നാണ് കിടപ്പുമുറി ഒരുക്കേണ്ടത്. അപ്പോൾ തല തെക്കോട്ടോ കിഴക്കോട്ടോ ആയാലേ പറ്റുകയുള്ളൂ എന്നു തീർച്ചയല്ലേ. ധാന്യം സൂക്ഷിക്കാൻ അതിഥി സൽക്കാരം, പഠിപ്പ് ഇവ നാലും കഴിഞ്ഞു ബാക്കിയുള്ള അഞ്ചാമത്തെ സ്ഥലം കിടപ്പുമുറിക്കായി പരിഗണിക്കുന്നു.

വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍പ്പ ദോഷത്തില്‍ ഭയപ്പെടണോ ?; നാഗയക്ഷിയെ എങ്ങനെ പ്രീതിപ്പെടുത്താം ?