പണം കൈയില്‍ നില്‍ക്കുന്നില്ല, വരവിനേക്കാള്‍ ചെലവ് - ഇതിനൊക്കെയുള്ള പരിഹാരം വളരെ സിമ്പിളാണ്!

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2018 (14:02 IST)
ധാരാളം പണം കയ്യില്‍ വരുന്നുണ്ട്, എന്നാല്‍ എല്ലാം പെട്ടെന്ന് ചിലവാകുന്നു. ഒരു അത്യാവശ്യം വരുമ്പോള്‍ വീണ്ടും കടം മേടിക്കല്‍ തന്നെ ശരണം. അതല്ല എങ്കില്‍, പണം കൈയിലേക്ക് വരുന്നതേ ഇല്ല. ചെലവുകളാണെങ്കില്‍ ധാരാളവും. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെ കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ നമുക്ക് സാധിച്ചേക്കും.
 
പണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ നല്ല കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ആ ഭാഗത്ത് ഒരു ലൈറ്റെങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാന്‍ അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും വളരെ നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയിലായിരിക്കണം പണപ്പെട്ടി സൂക്ഷിക്കേണ്ടതെന്നും പ്രത്യേകം ഓര്‍ക്കണം.
 
ഏതു മുറികളിലാണ് പണം സൂക്ഷിക്കേണ്ടതെന്ന നിര്‍ദ്ദേശവും വാസ്തു നല്‍കുന്നുണ്ട്. തെക്ക്-പടിഞ്ഞാറ് ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണം സൂക്ഷിക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും പരയപ്പെടുന്നു. 
 
തെക്ക് പടിഞ്ഞാറുള്ള മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. തെക്കു കിഴക്കേ മുറിയില്‍ പണം സൂക്ഷിക്കുന്നത് മോഷണം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്ക് പടിഞ്ഞാറെ മുറിയിലാണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ പണം വളരെ വേഗം ചെലവാകും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലമെന്നും വാസ്തു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

അടുത്ത ലേഖനം
Show comments