വീടിന്റെ തറനിരപ്പ് റോഡിനേക്കാൾ ഉയർന്ന് തന്നെയല്ലേ? ഇല്ലെങ്കിൽ ദോഷമാണ്

ചിപ്പി പീലിപ്പോസ്

ഞായര്‍, 27 ഒക്‌ടോബര്‍ 2019 (16:49 IST)
ജീവിതത്തിൽ സന്തോഷം ആഗ്രഹിത്തത് ആരാണ്? അങ്ങനെയെങ്കിൽ സമാധാനവും ശാന്തിയുള്ള ജീവിതത്തിനു ഏറ്റവും പ്രധാനപ്പെട്ടത് വീട് തന്നെയാണ്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. വീടുമായി ബന്ധപ്പെട്ട് പല ദോഷങ്ങളുമുണ്ട്. 
 
നമ്മുടെ വീട് സന്ന്യാസി മഠങ്ങള്‍ക്ക് അടുത്താണെങ്കില്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സന്ന്യാസി മഠത്തിന് അടുത്ത് നിന്ന് ഏകദേശം എഴുന്നൂറോളം അടിയെങ്കിലും ദൂരത്തായിരിക്കണം വീട് നിര്‍മ്മിക്കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്.  
 
എല്ലായ്പ്പോഴും വീടിന്റെ തറനിരപ്പ് റോഡിനെക്കാള്‍ ഉയര്‍ന്നിരിക്കണം. മറിച്ചാണെങ്കില്‍ ഭദ്രവേധ ദോഷം ഉണ്ടാവുകയും അവര്‍ക്ക് ദാരിദ്ര്യവും രോഗവും പിടിപെടുകയും ചെയ്യുമെന്നും പറയുന്നു. 
 
വീടിന്റെ വാതിലുകള്‍ക്കോ ജനാലകള്‍ക്കോ ആയുധമുപയോഗിച്ചുള്ള വെട്ട് ഏറ്റിട്ടുള്ളതും ദോഷമായാണ് കണക്കാക്കുന്നത്. ആ വീട്ടിലെ താമസക്കാര്‍ക്കും ഇതേരീതിയില്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
വീടിന്റെ നീളം എന്നത് വീതിയെക്കാള്‍ കൂടുതലായിരിക്കണം. വീതിയും നീളവും ഒരുപോലെയാണെങ്കില്‍ അത് ചതുഷ്കോണ വേധത്തിന് കാരണമായേക്കുമെന്നും ആ വീട്ടില്‍ സ്ഥിരതാമസം സാധ്യമല്ലെന്നുമാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദീപാവലിക്ക് വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ