Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യമുണ്ടോ ? ആരോഗ്യം ക്ഷയിക്കാന്‍ ഇതുതന്നെ ധാരാളം !

ആരോഗ്യത്തിന് വാസ്തു ടിപ്‌സ്

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യമുണ്ടോ ? ആരോഗ്യം ക്ഷയിക്കാന്‍ ഇതുതന്നെ ധാരാളം !
, വ്യാഴം, 4 മെയ് 2017 (10:50 IST)
നല്ല ആരോഗ്യവും, അഭിവൃദ്ധിയും ലഭിക്കുന്നതിനാണ് താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു നോക്കുന്നത്. വാസ്തു ശാസ്ത്രം അനുസരിച്ച് നിര്‍മ്മിച്ച കെട്ടിടം നിങ്ങള്‍ക്ക് പരമാവധി നേട്ടങ്ങളും ആരോഗ്യവും സമ്പത്തും ഐക്യവും നല്‍കുമെന്നാണ് വിശ്വാസം. വളരെക്കാലമായി രോഗപീഡകളും പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ വാസ്തുപ്രകാരം നിര്‍മ്മാണം നടത്തി ദിശയില്‍ വ്യത്യാസം വരുത്തിയാല്‍ അതില്‍ നിന്ന് മോചിതരാകുമെന്നും ശാസ്ത്രം പറയുന്നു. വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യം വന്നതുകൊണ്ട് മാത്രം രോഗികളായി ജീവിക്കുന്ന ധാ‍രാ‍ളം വീട്ടമ്മമാര്‍ നമ്മുടെ നാട്ടിലുണ്ട്. എന്തെല്ലാമാണ് ആരോഗ്യം സംരക്ഷിക്കുന്ന വാസ്തു നിര്‍ദ്ദേശങ്ങളെന്ന് നോക്കാം. 
 
ഉറങ്ങുന്ന വേളയില്‍ ശിരസ്സ് തെക്കോ അല്ലെങ്കില്‍ കിഴക്ക് ദിശയിലോ വെക്കണം. ശക്തമായ വെളിച്ചത്തിന് കീഴെ കിടന്ന് ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മുടെ മുഖം കിഴക്കോട്ടോ അല്ലെങ്കില്‍ വടക്കോട്ടോ ആയിരിക്കണം. വടക്ക്-കിഴക്കായി നിര്‍മ്മിച്ചിരിക്കുന്ന അടുക്കള സ്ത്രീകള്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം പ്രായമായവരുടെ, അല്ലെങ്കില്‍ കുടുംബ നാഥന്റെ മുറിയെന്നും പറയുന്നു. അവര്‍ നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതിനാണിതെന്നാണ് വിശ്വാസം. 
 
നല്ല ഉറക്കം ലഭിക്കുന്നതിനായി മൊബൈല്‍ ഫോണും അതുപോലുള്ള ഉപകരണങ്ങളും ബെഡില്‍ നിന്ന് അകറ്റി വെക്കാന്‍ ശ്രദ്ധിക്കണം. കിടക്കയുടെ അടിഭാഗത്തായി ഇരുമ്പിന്റെ വസ്തുക്കള്‍ വെയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രം. അതുപോലെ മുള വീട്ടില്‍ വളരുന്നത് അശുഭകരമായ ഒരു കാര്യമായതിനാല്‍ അത് ഒഴിവാക്കണമെന്നും വാസ്തു പറയുന്നു. കണ്ണാടികള്‍, ലാപ്ടോപ്പ്, ടീവി സ്ക്രീന്‍ എന്നിവയെല്ലാം ആവശ്യം കഴിഞ്ഞാല്‍ മൂടിയിടുന്നതും വളരെ ഉത്തമമാണ്. വീടിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ പച്ചനിറത്തിലുള്ള പെയിന്റ് അടിക്കുന്നതും അശുഭകരമാണെന്ന് പറയുന്നു. 
 
ഒരു കാരണവശാലും അടുക്കളയും ടോയ്‍ലെറ്റും അടുത്തടുത്തായി നിര്‍മ്മിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് വളരെയേറേ ദോഷമാണെന്നാണ് വിശ്വസം. അതുകൊണ്ടുതന്നെ അവ തമ്മില്‍ പരമാവധി അകലം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും വാ‍സ്തു പറയുന്നു. സ്റ്റെയര്‍കെയ്സിന് താഴെയുള്ള സ്ഥലം എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമെന്നാണ് വിശ്വാസം. എന്നാല്‍ അടുക്കള, ടോയ്‍ലെറ്റ് പോലുള്ളവ ഇവിടെ നിര്‍മ്മിക്കാന്‍ പാ‍ടില്ല. അതുപോലെ ഭിത്തിയില്‍ നിന്ന് ചുരുങ്ങിയത് മൂന്നിഞ്ച് അകലത്തിലായിരിക്കണം ബെഡ് ഇടേണ്ടതെന്നും വാസ്തു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണമുറിയും ഭക്ഷണമേശയും സമചതുരത്തിൽ അല്ലേ? നഷ്ടമാവുക സമ്പത്ത് മാത്രമല്ല ആരോഗ്യവും!