Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാസ്തുശാസ്ത്രം അനുസരിച്ച് പഠനമുറി ക്രമീകരിക്കൂ... കുട്ടികളുടെ പഠനം മികവുറ്റതാക്കാം !

കുട്ടികളുടെ പഠനം മികവുറ്റതാക്കാന്‍ വാസ്തു

വാസ്തുശാസ്ത്രം അനുസരിച്ച് പഠനമുറി ക്രമീകരിക്കൂ...  കുട്ടികളുടെ പഠനം മികവുറ്റതാക്കാം !
, ചൊവ്വ, 11 ഏപ്രില്‍ 2017 (10:51 IST)
പഠനമുറി ക്രമീകരിക്കുന്നതില്‍ അടുക്കും ചിട്ടയുമാണ് വളരെ പ്രധാനമാണ്. മുറിയില്‍ വച്ചിരിക്കുന്ന ടേബിളിലാണ് സാധാരണയായി പുസ്തകങ്ങള്‍ വയ്ക്കാറുള്ളത്. ഇതില്‍ അതാതു ക്ലാസില്‍ പഠിക്കാനുള്ള പാഠപുസ്തകങ്ങളുണ്ടാകും. കൂടാതെ നോട്ടുബുക്കുകള്‍, പഠനസഹായികള്‍ തുടങ്ങിയ അനുബന്ധ പുസ്തകങ്ങളും കാണാആറുണ്ട്. ഇവയെല്ലാം കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നതെങ്കില്‍  അത് ചിട്ടയായ പഠനത്തെ തടസ്സപ്പെടുത്തും.
 
പ്രപഞ്ചത്തിലെ ഊര്‍ജ്ജ സ്രോതസ്സുകളായ സൂര്യരശ്മി, ഭൂമിയുടെ കിടപ്പ്, കാറ്റ്, നീരുറവകളുടെ ഒഴുക്ക് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് പ്രധാനമായും വാസ്തുശാസ്ത്രം പരിഗണിക്കുന്നത്. ഭൂമിയില്‍ എന്തെങ്കിലും നിര്‍മ്മിക്കുകയാണെങ്കില്‍ അത് കെട്ടിടമോ, വീടോ എന്തുതന്നെ ആയിക്കോട്ടെ വെളിച്ചത്തിന്റെയും കാറ്റിന്റെയും വഴികള്‍ സുഗമമാകണം എന്നതാണ് വാസ്തുവിന്റെ അടിസ്ഥാനം.
 
ഗൃഹ നിര്‍മാണവുമായി ബന്ധപ്പെട്ട വാസ്തുവില്‍ പഠന മുറി പണിയുന്നതിനും ഇപ്രകാരം പ്രത്യേക തത്വങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വാസ്തുശാസ്ത്രം അനുശാസിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും അതോടൊപ്പം പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നുമാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
കേരളത്തിലെ കാലാവസ്ഥ അനുസരിച്ചാണ് പഠനമുറിയുടെ വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. പഠനമുറിയുടെ ക്രമീകരണത്തിലും നിര്‍മ്മാണത്തിലും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ അതിനൊത്ത പ്രയോജനം ലഭിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വീടിന്റെ പടിഞ്ഞാറ് ഭാഗത്തായിരിക്കണം പഠനമുറിയെന്നും വടക്ക്- പടിഞ്ഞാറോ, തെക്ക്-പടിഞ്ഞാറോ ഭാഗത്തായിരിക്കരുതെന്നും വാസ്തു പറയുന്നു. 
 
പഠനമുറി പടിഞ്ഞാറ് ഭാഗത്താണെങ്കില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ചന്ദ്രന്‍ എന്നിവരുടെ ആനുകൂല്യം ലഭിക്കുമെന്നാണ് വിശ്വാസം. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ശുക്രന്‍ അറിവിനെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും വര്‍ദ്ധിപ്പിക്കുമെന്നും വ്യാഴത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് അറിവിലൂടെ ധനം സമ്പാദിക്കാന്‍ കൂടി കുട്ടിയെ പര്യാപ്തനാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
പഠിക്കാന്‍ ഇരിക്കുന്നത് കിഴക്കോട്ടു തിരിഞ്ഞോ, വടക്കോട്ട് തിരിഞ്ഞോ ആകാമെന്നും വാസ്തു പറയുന്നു. പഠനത്തിന് മുമ്പായി സ്വന്തം ധര്‍മ്മ ദൈവത്തെയും ആ ദിക്കിന്റെ നാഥനെയും സ്മരിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കുമെന്നും പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കിലാണ് വയ്‌ക്കേണ്ടതെന്നുമാണ് സങ്കല്‍പ്പം. പഠനമുറിയുടെ മധ്യഭാത്ത് മേശകളോ, കസേരകളോ ഒന്നും ഇടാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്.  
 
കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രയോഗശാലയാണ് പഠനമുറി എന്നതിനാല്‍ അതില്‍ പരിശുദ്ധിയുള്ള അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പഠനമുറി കുട്ടികളുടെ കിടപ്പുമുറി ആക്കാതിരിക്കുന്നത് നല്ലതാണ്.  ക്രിയാത്മകമാകേണ്ട പഠനമുറിയില്‍ കുട്ടികള്‍ ഉറങ്ങുന്നത് ഐശ്വര്യം കുറയ്ക്കുമെന്നാണ് വിശ്വാസം. പഠനമുറിയുടെ ക്രമീകരണത്തില്‍ അടുക്കും ചിട്ടയും വളരെ ആവശ്യമാണെന്നും പറയപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടില്‍ പൂജാമുറി ഒരുക്കണോ ? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം !