Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത്; പടികൾ ഒറ്റ സംഖ്യ ആയിരിക്കണം എന്ന് പറയുന്നതിന്റെ കാരണമെന്ത്?

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത്; പടികൾ ഒറ്റ സംഖ്യ ആയിരിക്കണം എന്ന് പറയുന്നതിന്റെ കാരണമെന്ത്?

ചിപ്പി പീലിപ്പോസ്

, ബുധന്‍, 29 ജനുവരി 2020 (14:32 IST)
വീട് പണിയുമ്പോള്‍ പല കാര്യങ്ങളിലും സംശയവും അന്ധാളിപ്പും ഉണ്ടാകും. വ്യക്തമായ അറിവില്ലാതെ ഇക്കാര്യത്തിൽ എടുത്തുചാടി ഒരു തീരുമാനം എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. വാസ്തുപരമായ എല്ലാ കാര്യങ്ങളിലും അറിഞ്ഞിരിക്കണം. 
 
ബാല്‍ക്കണി സ്റ്റെയര്‍കേസ് എന്നിവയുടെ സ്ഥാനത്തിനും പ്രാധാ‍ന്യം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് എന്നീ ദിക്കുകളാണ് ഉത്തമമെന്നാണ് വാസ്തു പറയുന്നത്.
 
ബാല്‍ക്കണി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് വശത്താണെങ്കില്‍ അത് പൂര്‍ണമായും അടയ്ക്കുകയാണ് ഏക പ്രതിവിധിയെന്നും വാസ്തു പറയുന്നു. ഇതിനായി ഗ്ലാസോ സ്ക്രീനോ ഉപയോഗിക്കാവുന്നതാണ്.
 
ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്റെ പ്രധാന മേല്‍ക്കൂരയില്‍ നിന്ന് താഴെ ആയിരിക്കണം. വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നതും ഉത്തമമാണ്. വരാന്തയുടെ മൂലകള്‍ വൃത്താകൃതിയില്‍ ആവുന്നതും ബാല്‍ക്കണിയില്‍ ആര്‍ച്ചുകള്‍ വരുന്നതും നല്ലതല്ലെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു. 
 
സ്റ്റെയര്‍കേസിന് തെക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളാണ് ഉത്തമം. ഇവ വടക്ക് കിഴക്ക് ഭാഗത്താവാതിരിക്കാന്‍ ശ്രദ്ധിക്കണം. പടികള്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടോ വടക്ക് നിന്ന് തെക്കോട്ടോ ആയിരിക്കണം. പടികള്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കണം. ഇങ്ങനെയാണെങ്കില്‍ വലത് കാല്‍ വച്ച് കയറുന്ന ഒരാള്‍ക്ക് മുകളിലെത്തുമ്പോഴും വലതുകാല്‍ വച്ച് തന്നെ പ്രവേശിക്കാന്‍ സാധിക്കുമെന്നും വാസ്തു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രങ്ങളുടെ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അറിയൂ !